അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ ജീവനക്കാരുടെ ഭാവി ആശങ്കയില്‍; ഐബിഎമ്മില്‍ നിന്ന് പിരിച്ച് വിടല്‍ ഭീഷണി നേരിടുന്നത് പതിനായിരങ്ങള്‍

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ഐബിഎംല്‍ 25,000 പുതിയ ജോലിക്കാരെ എടുക്കാനെന്ന പേരില്‍ പതിനായിരക്കണക്കിന് വിദേശ ജീവനക്കാരെയാണ് കമ്പനി പിരിച്ച് വിടാന്‍ ഒരുങ്ങുന്നത്. നിലവില്‍ ജോലി ഇവിടെ ജോലിചെയ്തുകൊണ്ടിരിക്കുന്ന വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നതിലൂടെ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ഇവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്, പകരം അമേരിക്കന്‍ വംശജരെ മാത്രം ജോലിയില്‍ നിയമിക്കുന്നത് സിഇഒ ജിന്നി റൊമേറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐബിഎം സിഇഒ പ്രസ്താവന ഇറക്കിയത്. ട്രംപിന്റെ ബിസിനസ് ലീഡേഴ്സ് അഡ്വസൈറി പാനല്‍ അംഗമാണ് ജിന്നി റൊമേറ്റി. ഒരു ബില്യന്‍ ഡോളര്‍ ഇതിനായി അമേരിക്കയില്‍ മുതല്‍ മുടക്കുമെന്നാണ് അറിയുന്നത്.

ഫെയിസ് ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്റ് ബെര്‍ഗ്, ആമസോണ്‍ സിഇഒ, ജെഫ് ബി ബോസ്, ഗൂഗിള്‍ പേരന്റ് കമ്പനി ആല്‍ഫബെറ്റ് സിഇഒ ലാറി പേജ്, എറിക്ക് ഷിമിറ്റ് തുടങ്ങിയവരുമായി ജിന്നി റൊമേറ്റി കൂടിക്കാഴ്ച നടത്തി. അമേരിക്കയില്‍ കൂടുതല്‍ ടെക്നോളജി ജോലി അവസരങ്ങള്‍ ഉണ്ടാക്കുന്നതിനായി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐബിഎം അമേരിക്കയിലെ ഏറെ ജോലികള്‍ ഒഴിവാക്കുകയും വിദേശങ്ങളില്‍ പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കു കയും ചെയ്തതായി ആരോപണം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലും കുട്ടപിരിച്ചു വിടല്‍ നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് തവണയാണ് വിദേശ ജീനക്കാരുടെ പിരിച്ച് വിടല്‍ ഉണ്ടായത്. ചിലരെ യൂറോപ്പിലേക്കും ഏഷ്യയിലെ ചില ഭാഗങ്ങളിലേക്കും സ്ഥലം മാറ്റുകയുമുണ്ടായി.

യുഎസ് പൗരന്മാര്‍ക്ക് കമ്പനികളില്‍ മുന്‍തൂക്കം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രചാരണ സമയത്തുതന്നെ പറഞ്ഞിരുന്നു. വിദേശ തൊഴിലാളികളെ രാജ്യത്തെ കമ്പനികള്‍ നിയമിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് താന്‍ സൂചന നല്കുകയുമുണ്ടായി. അമേരിക്കക്കാരെ പിരിച്ചുവിട്ട് പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസില്‍ ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്റെ ഈ നിലപാട്.

ഇതിനു മുന്‍പ് ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 2015 ല്‍ ഐബിഎം ലോകവ്യാപകമായി 15,000 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ഇന്ത്യ, ബ്രസീല്‍, യൂറോപ്യന്‍ മേഖലകളിലെ ജീവനക്കാരെയാണ് അന്ന് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

 
എ എം

Share this news

Leave a Reply

%d bloggers like this: