അയര്‍ലന്റുകാര്‍ കരുതിയിരിക്കുക; ശക്തമായ കാറ്റും മഴയും വരുന്നു

ശക്തമായ മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യത ഉള്ളതുകൊണ്ട് അയര്‍ലണ്ടിലെ ജനങ്ങളോട് അടുത്ത മണിക്കൂറുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. ഡ്രൈവിംഗ് സുരക്ഷയെ മുന്‍കൂട്ടി കണ്ട് റോഡ് സേഫ്റ്റി അതോറിറ്റി, ”യെല്ലോ വെതര്‍ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 65 മുതല്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് 90 മുതല്‍ 110 കിലോമീറ്റര്‍ വരെ ഉയരാം. 30 മുതല്‍ 50 മി.മി വരെ മഴയാണ് കോര്‍ക്കിലും കെറിയിലും വെള്ളിയാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്നത്.

കനത്ത കാറ്റും മഴയും ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഡബ്ലിന്‍, ലൗത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മീത്, ഡൊനെഗല്‍, ഗോള്‍വേ, ലേട്രിം, മായോ, സ്ലിഗൊ, ക്ലയര്‍, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവയാണ്.

റോഡിലൂടെ വാഹനമോടിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങില്‍ വളരെയധികം ശ്രദ്ധിക്കുക. വാഹനങ്ങള്‍ തമ്മില്‍ ആവശ്യത്തിന് അകലം പാലിക്കുക. വേഗത കുറച്ചു വണ്ടി ഓടിക്കുക. ടയറിന്റെ കാറ്റ് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ട്രക്കുകളുടെ പുറകെ കൂടുതല്‍ അകലം പാലിക്കുക. കാരണം, വലിയ വാഹനങ്ങളുടെ ടയറില്‍ നിന്നും തെറിച്ചുയരുന്ന വെള്ള തുള്ളികള്‍ നിങ്ങളുടെ റോഡ് വ്യൂ കുറച്ചേക്കാം.

കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും റിഫ്‌ലക്ടറുകളും ബ്രൈറ്റ് ആയിട്ടുള്ള വസ്ത്രവും ധരിക്കാന്‍ ശ്രദ്ധിക്കുക. കാല്‍ നടക്കാര്‍ നടപ്പാതയിലൂടെ മാത്രം സഞ്ചരിക്കുക. നടപ്പാതയില്ലാത്ത സ്ഥലങ്ങളില്‍ റോഡിന്റെ വലതു വശം ചേര്‍ന്ന് നടക്കുക.

ആഴ്ചകളിലായി തുടരുന്ന കടുത്ത ശൈത്യത്തിന് ഈ ആഴ്ചയുടെ അവസാനത്തോട് കൂടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
എ എം

 

Share this news

Leave a Reply

%d bloggers like this: