ഐറിഷ് ബിസിനസ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പദവി രാജിവെച്ച് ഡൊണാള്‍ഡ് ട്രംപ്

ക്ലയര്‍: അയര്‍ലണ്ടില്‍ ഡൂണ്‍ ബെഗിലെ ക്ലയര്‍ ഹോട്ടല്‍, ഗോള്‍ഫ് റിസോര്‍ട്ട് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചു. ബിസിനസ് സ്ഥാപനങ്ങളുടെമേല്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ താത്പര്യമില്ലെന്ന് ട്രംപ് നേരത്തെ തന്നെ പ്രസ് മീറ്റ് പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. TIGL എന്റര്‍പ്രൈസസ് ലിമിറ്റഡും, TIGL മാനേജ്മെന്റ് ലിമിറ്റഡും മേല്‍നോട്ടം വഹിക്കുന്ന അയര്‍ലണ്ടിലെ ഈ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പദവിയില്‍ നിന്ന് ട്രംപിനെ നീക്കാന്‍ ആവശ്യമായ രേഖകള്‍ കമ്പനീസ് രജിസ്ട്രേഷന്‍ ഓഫിസിന് ലഭിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ മക്കളായ ഇവന്‍ക ഡൊണാള്‍ഡ് ജെ.ആര്‍, എറിക് ട്രംപ് എന്നിവര്‍ കമ്പനിയിലെ മറ്റു ഡയറക്ടര്‍മാര്‍ ആയി തന്നെ തുടരുമെന്നും ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗോള ബിസിനസ് ലോകത്തു നിന്ന് വിടവാങ്ങി മുഴുവന്‍ സമയ യു.എസ് പ്രസിഡന്റ് എന്ന മഹനീയ പദവി വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതായി ആഴ്ചകള്‍ക്കു മുന്‍പ് ട്രംപ് വ്യക്തമാക്കിയിരുന്നു. റസ്റ്റോറന്റുകള്‍, ഗോള്‍ഫ് സെന്ററുകള്‍ തുടങ്ങി ലോകത്തിന്റെ മുക്കിലും മൂലയിലും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ട്രംപ് ബിസിനസ് കാര്യങ്ങള്‍ തന്റെ മക്കള്‍ക്ക് കൈമാറി വരികയാണ്. ക്ലയറിലെ റിസോര്‍ട്ട് 2014-ല്‍ 8.7 മില്യണ്‍ യുറോക്ക് സ്വന്തമാക്കിയ ട്രംപ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതിന്റെ മൂല്യം 23 മില്യണ്‍ യൂറോ ആയി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: