‘ജോമോന്റെ സുവിശേഷങ്ങള്‍’ ഫെബ്രുവരി 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഫെബ്രുവരി 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. വാട്ടര്‍ഫോര്‍ഡ്, ലിമറിക്, കോര്‍ക്ക്, ഡബ്ലിന്‍ (ലിഫി വാലി), ഡണ്‍ലേരി, താല, സാന്‍ട്രി, ഗോള്‍വേ എന്നിവിടങ്ങളിലാണ് ആദ്യം ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ചുറുചുറുക്കുള്ള പ്രകടനവും മുകേഷുമായുള്ള കോമ്പിനേഷനുമാണ് ചിത്രത്തിന്റെ ജീവന്‍. ഇവരുടെ സ്വഭാവികനര്‍മ്മങ്ങളും മികച്ച കെമിസ്ട്രിയും ചിത്രത്തിന്റെ വിജയത്തിന് കാരണമായത് . മുകേഷ് അദേഹത്തിന്റെ കരിയറില്‍ ചെയ്ത മികച്ച സ്വഭാവ വേഷമാണ് വിന്‍സന്റ് മുതലാളിയുടേത്. അദേഹത്തിന്റെ ഉറ്റ ചങ്ങാതിയായി ശിവജി ഗുരുവായൂരിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതത്തില്‍ ഉയര്‍ന്ന് വന്ന വിന്‍സന്റ് മുതലാളിയെ ചുറ്റി പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അയാളുടെ ജീവിതത്തില്‍ കാലിടറുമ്പോള്‍ താങ്ങാകുന്ന മകന്‍ തല തിരിഞ്ഞ ജോമോനാണ്. ജീവിതം അടിച്ച് പൊളിച്ച് മുന്നേറുന്ന ജോമോന്‍ ജീവിതം പഠിക്കുകയും നഷ്ടപ്പെട്ടതിന്റെ ഒരു പരിധിയെങ്കിലും തിരിച്ച് പിടിക്കുകയും ചെയ്യുന്ന ടിപ്പിക്കല്‍ സത്യന്‍ മൂവിയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

അനുപമാ പരമേശ്വരന്‍,ഐശ്വര്യാ രാജേഷ് , മുത്തുമണി, ഇര്‍ഷാദ്, വിനുമോഹന്‍, ഇന്നസെന്റ് , രസ്‌ന തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. എസ് കുമാറിന്റെ ഛായാഗ്രഹണവും വിദ്യാസാഗറിന്റെ പശ്ചത്തലസംഗീതവും ചിത്രത്തെ ഹൃദ്യമാക്കുന്നു.

പ്രദര്‍ശന വിവരങ്ങള്‍ക്ക് CLICK HERE

https://www.youtube.com/watch?v=JQsWCFfRBYI

 

Share this news

Leave a Reply

%d bloggers like this: