അമേരിക്കയിലെ പെരുമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാമ്പുപിടുത്തക്കാര്‍

ഫ്‌ളോറിഡ: അമേരിക്കയിലെ പെരുമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാമ്പുപിടുത്തക്കാര്‍ ഫ്‌ളോറിയിലെത്തി. പെരുമ്പാമ്പിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയ ഫ്‌ളോറിഡ അധികൃതരുടെ അന്വേഷണമാണ് ഒടുവില്‍ തമിഴ്‌നാട്ടിലെ അതിവിദഗ്ധരായ പാമ്പുപിടുത്തക്കാരില്‍ ചെന്നവസാനിച്ചത്. അങ്ങനെ പരമ്പരാഗത പാമ്പുപിടുത്തക്കാരായ ഇരുള വിഭാഗത്തില്‍പെട്ട മാസി സദയ്യനും വടിവേല്‍ ഗോപാലും ഫ്‌ളോറിഡയിലേക്ക് വിമാനം കയറി. ഒപ്പം വിവര്‍ത്തകരായി രണ്ടുപേരും.

എട്ടുദിവസത്തിനുള്ളില്‍ 13 പെരുമ്പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. 16 അടിനീളമുള്ള പെണ്‍പെരുമ്പാമ്പും ഇതില്‍പെടുന്നു. പരിശീലനം ലഭിച്ച നായ്ക്കളെയുപയോഗിച്ച് പാമ്പുകളെ കണ്ടെത്തി പിടികൂടുകയാണ് ചെയ്യുന്നത്. ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന പാമ്പുപിടിക്കല്‍ യജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന സദയ്യനും വടിവേലും ഇപ്പോള്‍ കിലാര്‍ഗോയിലാണുള്ളത്.

ഫ്‌ളോറിഡയിലെ വന്യമൃഗ വകുപ്പാണ് പാമ്പുകളെ പിടികൂടി കൊല്ലാനുള്ള പദ്ധതി തയാറാക്കിയത്. ഇതിനായി 68,888 ഡോളറാണ് വകയിരുത്തിയിരിക്കുന്നത്

Share this news

Leave a Reply

%d bloggers like this: