അയര്‍ലണ്ടുകാരുടെ ഇഷ്ടപെട്ട വിനോദ സഞ്ചാര കേന്ദ്രം സ്പെയിന്‍

ഡബ്ലിന്‍: ഐറിഷുകാര്‍ വിനോദ സഞ്ചാരത്തിന് വേണ്ടി ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന രാജ്യം സ്പെയിന്‍ ആണെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 1.8 മില്യണ്‍ ഐറിഷ് സഞ്ചാരികളുടെ ഇഷ്ടപെട്ട കേന്ദ്രം സ്പെയിന്‍ ആയിരുന്നുവെന്നനാണ് ട്രാവല്‍ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിനില്‍ ഇന്ന് ഉച്ചതിരിഞ്ഞ് വിനോദ സഞ്ചാര മേഖലയിലെ 1000 പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ‘ദി ഹോളിഡേ വേള്‍ഡ് ഷോ’ എന്ന ത്രിദിന പരിപാടിക്ക് തുടക്കം കുറിക്കുകയാണ്.

സ്‌പെയിനിനെ കൂടാതെ വിനോദ സഞ്ചാരത്തിന് ഐറിഷുകാര്‍ രണ്ടാമതായി തിരഞ്ഞെടുത്തത് യു.എസ്സിനെയാണ്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അയര്‍ലണ്ടില്‍ പ്രീയമേറി വരുന്നതായി ഐറിഷ് ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് കോര്‍മേക്ക് മേഹാന്‍ പ്രറയുന്നു. വിനോദ സഞ്ചാരികളായ അയര്‍ലണ്ടുകാര്‍ സൂര്യോദയം-അസ്തമയം, സൈക്ലിങ്, ഹില്‍ വോക്കിങ് തുടങ്ങിയ വിനോദങ്ങളാണ് ഏറെ ഇഷ്ടപെടുന്നതെന്നും കോര്‍മേക്ക് അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: