1000 രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു.

ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും സാധ്യതയുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം..

1938ല്‍ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ആദ്യമായി 1000 രൂപ പുറത്തിറക്കിയത്. അത് 1946ല്‍ പിന്‍വലിക്കപ്പെട്ടു. 1954ല്‍ വീണ്ടും 1000 രൂപ നോട്ട് പുറത്തിറക്കി. 1978 ല്‍ അതും പിന്‍വലിക്കപ്പെട്ടു. 2000 നവംബറില്‍ മൂന്നാം തവണ പുറത്തിറക്കിയ ആയിരത്തിന്റെ നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബറില്‍ റദ്ദാക്കപ്പെട്ടത്. ഇതോടെ ആയിരം രൂപ നോട്ടിന്റെ നാലാം വരവാണ് ഇത്തവണത്തേത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: