വയോധികര്‍ക്ക് സ്വന്തം ഭവനത്തില്‍ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഡബ്ലിന്‍ : വയോജനങ്ങള്‍ക്ക് നേഴ്സിങ് ഹോമുകള്‍ക്ക് പകരം സ്വന്തം ഭവനത്തില്‍ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്ലിന് ഐറിഷ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഫിയന ഫെയില്‍ ടി.ഡി വില്ലി ഓഡി അവതരിപ്പിച്ച ബില്ലിനാണ് അംഗീകാരം ലഭിച്ചത് രാജ്യത്ത് പെന്‍ഷന്‍പറ്റിയ വയോജനങ്ങള്‍ക്ക് ഫെയര്‍ ഡീല്‍ സ്‌കീം പ്രകാരമായിരിക്കും ഹോം കെയര്‍ സൗകര്യം ലഭ്യമാക്കുക.

നേഴ്സിങ് ഹോമുകള്‍ക്ക് പകരം സ്വന്തം വീടുകളില്‍ വയോധികര്‍ പരിചരിക്കുക വഴി ആരോഗ്യ വകുപ്പിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വില്ലി ഓഡി പറഞ്ഞു. പരിചരണത്തിന് നേഴ്സിങ് ഹോമുകള്‍ തെരെഞ്ഞെടുക്കേണ്ടവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാക്കുമെന്നും ഈ ബില്ലില്‍ പരാമര്ശമുണ്ട്.

രാജ്യത്ത് വൃദ്ധജനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇവരുടെ പരിചരണത്തിന് ആവശ്യമായ ധനവിനിയോഗത്തിലും വര്‍ദ്ധനവ് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാമ്പത്തീക ബാദ്ധ്യതയുണ്ടാകുന്ന ചെലവുകള്‍ കുറച്ചുകൊണ്ടുവരികയാണ് പുതിയ ബില്ലിന്റെ യഥാര്‍ത്ഥ ലക്ഷ്യം.

സ്വന്തം വീടുകളില്‍ വയോജനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഫെയര്‍ ഡീല്‍ സ്‌കീമിലൂടെ സംരക്ഷണം ആവശ്യമുള്ളവര്‍ വരുമാനത്തിനനുസരിച്ച് നിശ്ചിത തുക ഈ പരിചരണത്തിനായി നല്‍കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റിന്റെമേലുള്ള അധിക ബാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: