നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി അസാധുനോട്ടുകളും; എന്തുചെയ്യണമെന്നറിയാതെ വിജിലന്‍സ്

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കൈവശം വന്ന അസാധു നോട്ടുകള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് അജ്ഞാതന്‍. കഴിഞ്ഞ ദിവസമാണ് വിജിലന്‍സിനെയും ധനകാര്യമന്ത്രാലയത്തെയും ഏറെ കുഴക്കുന്ന സംഭവം നടന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 23,500 രൂപയുടെ അസാധുനോട്ടുകള്‍ സംഭാവനയായി ലഭിച്ചത്. മൗലാന ആസാദ് മെഡിക്കല്‍ കോളെജിലെ ഡീനായ ദീപക്കിനാണ് നോട്ടുകള്‍ അടങ്ങിയ കവറുകള്‍ ലഭിച്ചത്.

കവറിന് പുറത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു കവറുകളില്‍ ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി അഞ്ഞൂറിന്റേതുമായിരുന്നു. അസാധു നോട്ടുകള്‍ കവറിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് ദീപക് വിജിലന്‍സിനെ വിവരമറിയിച്ചു.

ധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം പ്രതീക്ഷിക്കുകയാണ് ഇക്കാര്യത്തില്‍ വിജിലന്‍സും. പണം മാറ്റിയെടുക്കാന്‍ സാധിക്കാത്ത ആരേലുമാകും ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് വിലയിരുത്തല്‍. പൊലീസിന് കൈമാറണോ അതോ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇടണോ എന്ന ആശങ്കയിലാണ് വിജിലന്‍സ്.

എ എം

Share this news

Leave a Reply

%d bloggers like this: