ട്രംപിന്റെ ഇമിഗ്രേഷന്‍ നിയമം ഡബ്ലിന്‍, ഷാനോന്‍ എയര്‍പോര്‍ട്ടിലും ബാധകമാക്കി യു.എസ് എംബസി

ഡബ്ലിന്‍: യു.എസിലേക്ക് 7 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്ക് പ്രവേശനം നിഷേധിച്ച ഇമിഗ്രേഷന്‍ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിന്‍, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും യു.എസിലേക്ക് കടക്കുന്നവരെ പിടികൂടാന്‍ ഡബ്ലിനിലെ യു.എസ് എംബസി ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കി. നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും യു.എസിലേക്ക് കടക്കുന്നവരെ പിടികൂടാന്‍ ഈ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രതേക സഹകരണവും ഉറപ്പ് വരുത്തിയതായി റിപ്പോട്ടുകള്‍.

ഡബ്ലിനിലെ യു.എസ് എംബസ്സിയില്‍ വിസ നടപടികള്‍ക്ക് അപേക്ഷിച്ച നിരോധിത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കാന്‍ ഇനി ഇത് തടസ്സമായേക്കും. നിരോധനം ബാധകമായ ലിബിയ, ഇറാന്‍, ഇറാക്ക് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള എത്രപേര്‍ ഡബ്ലിന്‍ എംബസിയില്‍ യു.എസ് വിസക്ക് വേണ്ടി അപേക്ഷ നല്കിയിട്ടുണ്ടെന്ന കണക്കുകള്‍ ഡബ്ലിനിലെ യു.എസ് എംബസി പുറത്തു വിട്ടിട്ടില്ല. അയര്‍ലന്‍ഡ് പൗരന്മാര്‍ക്ക് ഈ നിരോധനം ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഡബ്ലിന്‍, ഷാനോന്‍ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: