അമേരിക്കക്കെതിരെ ഐറിഷ് മന്ത്രി, പണി വിലയ്ക്ക് വാങ്ങാന്‍ തന്നെ ഒരുക്കം??

ഡബ്ലിന്‍, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ പുതിയ യു.എസ് കുടിയേറ്റ നിയമമനുസരിച്ച് ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കന്‍ വിസ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ ഇതിനെതിരെ പരാമര്‍ശമുന്നയിച്ച ഐറിഷ് ചില്‍ഡ്രന്‍സ് മിനിസ്റ്ററും അമേരിക്കന്‍ വംശജയുമായ കാതറീന്‍ സപ്പോണിന്റെ ദുര്‍വാശിയില്‍ അയര്‍ലണ്ട് അകെ ആശയക്കുഴപ്പത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഐറിഷ്മ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ പരിശോധിക്കാനുള്ള അമേരിക്കന്‍ എംബസിയുടെ അധികാരത്തിനെതിരെയാണ് സപ്പോണിന്റെ വിമര്‍ശനം. മന്ത്രിയുടെ അഭിപ്രായങ്ങള്‍ ഏറ്റുപിടിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഐറിഷ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെയ്ക്കപ്പെട്ട സംഭവങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തര ഉടമ്പടികളുടെ ഭാഗമായാണ് യു.എസ് ന്റെ പുതിയ നടപടി അയര്‍ലന്റിലും പ്രാവര്‍ത്തികമാക്കിയത്.

ഐറിഷ് എയര്‍പോര്‍ട്ടുകളിലെത്തി പരിശോധന പൂര്‍ത്തിയാക്കിയ യാത്രക്കാരില്‍ ആരും തന്നെ യു.എസ് എംബസിയുടെ നടപടിക്രമങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടില്ല. പാസഞ്ചര്‍ സൗഹൃദ നിലപാടിലാണ് പരിശോധന പുരോഗമിക്കുന്നത്. അതേസമയം ഇത് രാജ്യത്തിന്റെ പരമാധികാരത്തിലുള്ള യു.എസ് ന്റെ ഇടപെടലായി ഇതിനെ കാണാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നി.

അയര്‍ലണ്ട് എയര്‍പോര്‍ട്ടില്‍ യു.എസ് എംബസി പരിശോധന നടത്തിയില്ലെങ്കിലും വിലക്കേര്‍പ്പെടുത്തിയ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരെ യു.എസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെയ്ക്കുക തന്നെ ചെയ്യും. അയര്‍ലന്റിലും മറ്റ് മുസ്ലീം രാഷ്ട്രങ്ങളിലും ഇരട്ട പൗരത്വം ഉള്ളവര്‍ക്ക് അസൗകര്യം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി നിറവേറ്റുകയാണ് യു.എസ് എംബസിഐറിഷ് എയര്‍പോര്‍ട്ടുകളിലെ പരിശോധനകളിലൂടെ അര്‍ത്ഥമാക്കുന്നത്. സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ വിമര്‍ശനങ്ങളുടെ പേരില്‍ പരസ്പര ബന്ധം അവസാനിപ്പിക്കുന്നതില്‍ താത്പര്യമില്ലെന്ന നിലപാടിലാണ് അയര്‍ലണ്ടിലെ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍.

എ എം

Share this news

Leave a Reply

%d bloggers like this: