സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 10 ,11 തിയതികളില്‍

സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ !കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 85 ?o മത് ഓര്‍മ്മ പെരുന്നാള്‍ 2017 ഫെബ്രുവരി 10 ,11 വെള്ളി ,ശനി തിയതികളില്‍ ആഘോഷിക്കുന്നു.

2017 ഫെബ്രുവരി 10 ?o തിയതി വെള്ളിയാഴ്ച വൈകുന്നേരം 7 :00 ന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും 8.00 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 11 ?o തിയതി ശനിയഴ്ച രാവിലെ 10 :00 ന് പ്രഭാതനമസ്‌കാരവും10 : 45 ന് വെരി. റവ .ജേക്കബ് തോമസ് കോമടത്തുശ്ശേരില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരാകുവാന്‍ സ്വോര്ട്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ . ഫാ . ജിനോ ജോസഫ് 089 459 5016
ബോബി കുരുവിള 087 090 6793
ജിന്‍സ് മാത്യു 089 221 3148

Share this news

Leave a Reply

%d bloggers like this: