ലോ അക്കാദമി വിദ്യാര്‍ത്ഥി പ്രക്ഷോപം – നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം

ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സമരം പൂര്‍ണ വിജയമായിരുന്നുവെന്നും സമരം അവസാനിപ്പിച്ചുവെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ്എഫ്ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെന്നും സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ് യു എബിവിപി അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

ലക്ഷ്മി നായരെ അധ്യാപനം ഉള്‍പ്പെടെ കോളെജിന്റെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന എസ്എഫ്ഐയുടെ ആവശ്യമാണ് മാനേജ്‌മെന്റ് അംഗീകരിച്ചത്. ലക്ഷ്മി നായര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കാമെന്ന ഉറപ്പ് എഴുതി നല്‍കി. ഇതോടെ കഴിഞ്ഞ 20 ദിവസങ്ങളായി ലോ അക്കാദമിയില്‍ നടത്തി വരുന്ന സമരം അവസാനിപ്പിച്ചതായി എസ്എഫ്ഐ വ്യക്തമാക്കി.

അതേസമയം എസ്എഫ്ഐയുടെ ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചിരിക്കുന്നതെന്നും ലക്ഷ്മി നായര്‍ രാജിവെക്കുംവരെ സമരം തുടരുമെന്നും മറ്റ് സംഘടനകള്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി എസ്എഫ്ഐ വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താമെന്നും ഈ കാലയളവില്‍ അധ്യാപിക ആയിപ്പോലും ലക്ഷ്മി നായര്‍ കോളെജില്‍ ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ലോ അക്കാഡമി പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ശക്തമായി നിലനില്‍ക്കുകയാണെന്നും വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയതു കൊണ്ട് ലോ അക്കാഡമി കോളേജിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കൂടുതല്‍ ഭൂമി കൈവശംവച്ച പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുകയാണ്. ദളിത് പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: