റോസ് ഓഫ് ട്രാലി പരിപാടിയില്‍ പങ്കെടുക്കുന്നതിന് മൂന്നാം ലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി

കെറി: അയര്‍ലന്‍ഡിലെ പുരാതന ആഘോഷ പരിപാടി റോസ് ഓഫ് ട്രാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മൂന്നാം ലിംഗക്കാരെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകളുടെ ആഘോഷമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത് വിവാഹിതരാകാത്ത 18-നും 28-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ്. ലിംഗപരമായ വ്യത്യാസമുള്ളവരെ സ്ത്രീകളായി പരിഗണിച്ച് ആഘോഷത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമമില്ലെന്ന് സംഘാടക സമിതി അറിയിച്ചു.

2015-ലെ Gender Recognition Act പ്രകാരം ജനന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള മൂന്നാം ലിംഗക്കാര്‍ക്ക് അവസരം നിഷേധിക്കുന്നത് അനുചിതമായ പ്രവര്‍ത്തിയല്ലെന്നു ട്രാന്‍സ്ജെന്‍ഡര്‍ ഇക്വലിറ്റി നെറ്റ് വര്‍ക്ക് അയര്‍ലന്‍ഡ് വക്താവ് ഗോര്‍ഡന്‍ ഗ്രഹാം വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ പെണ്‍സംഘടനകളും, പ്രസ്ഥാങ്ങളും മൂന്നാം ലിംഗക്കാരെ സ്വാഗതം ചെയ്യുമ്പോള്‍ പെണ്‍ ആഘോഷങ്ങളില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നത് നീതിയുക്തമല്ലെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: