പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക നിരോധിക്കാന്‍ തയ്യാറെടുത്ത് ഓസ്ട്രിയ

വിയന്ന: പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ പ്രഖ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മജിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയ ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. ഓസ്ട്രിയന്‍ രാഷ്ട്രീയ പാര്‍ട്ടികളായ സോഷ്യല്‍ ഡെമോക്രാറ്റ്സും, സെന്‍ട്രിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയും സംയുക്തമായി പാസാക്കിയ ബുര്‍ക്ക നിയമം രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമാണെന്ന് ചാന്‍സിലര്‍ ക്രിസ്ത്യന്‍ കെന്‍ വ്യക്തമാക്കി.

ബുര്‍ഖ നിരോധനം യൂറോപ്പില്‍ ആദ്യമായി നടപ്പാക്കിയ ഫ്രാന്‍സിനെ തുടര്‍ന്ന്, ബെല്‍ജിയവും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജര്‍മനിയും നിരോധനം നടത്താന്‍ തയ്യാറാവുകയാണ്. തുറന്ന സമൂഹമാണ് ആവശ്യമെന്നും, അതിനു ശരീരം മുഴുവന്‍ മറച്ചു നടക്കേണ്ട ആവശ്യമില്ലെന്നും ഓസ്ട്രിയന്‍ പ്രഖ്യാപനത്തെക്കുറിച്ച് വിശദീകരണം നല്‍കി. രാജ്യത്തെ കുടിയേറ്റക്കാരും ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചാന്‍സിലര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: