നിങ്ങളുടെ കാര്‍ പൂട്ടിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണോ?

നിങ്ങളുടെ കാര്‍ പൂട്ടിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണോ?എങ്കില്‍ അതു തെറ്റാണന്ന് ആധുനിക മോഷ്ടാക്കള്‍

ഡബ്ലിന്‍:കാര്‍ മോഷണം തടയാന്‍ പുത്തന്‍ സാങ്കേതക വിദ്യകള്‍ കാര്‍നിര്‍മ്മാണ കമ്പനികള്‍ തേടുമ്പോള്‍ അതിനേക്കാള്‍ മികച്ച സാധ്യതകള്‍ തേടി മോഷ്ടാക്കള്‍ ഡബ്ലിനില്‍ വിലസുന്നു.

ഏറ്റവും പുതിയ എളുപ്പ വിദ്യ ഓണ്‍ലൈനില്‍ വാങ്ങാന്‍ ലഭിക്കുന്ന സിഗ്‌നല്‍ ജാമര്‍ ആണ്.ഇതു വഴി വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്ത് ഇറങ്ങി ഫാബില്‍ ഞെക്കി പൂട്ടുന്ന കാറുകള്‍ ആണ് ഭീക്ഷിണിയില്‍.ഇതു വഴി മറഞ്ഞിരിക്കുന്ന മോഷ്ടാവ് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതോടെ കാറിന്റെ പൂട്ടും ഫാബും തമ്മിലുള്ള ബന്ധം വിച്‌ഛേദിക്കപ്പെടും.ഇത് മൂലം ബലം പ്രയോഗിക്കാതെ തന്നെ മോഷ്ടാക്കള്‍ക്ക് കാര്‍ തുറക്കാനാവും എന്നതാണ് അപകടം.

വിലപിടിപ്പുള്ള സാധങ്ങള്‍ മോഷണം പോയാലും, ഇതു സംബധിക്കുന്ന ഒരു ലക്ഷണവും കാറിന്റെ പുറത്ത് കാണാന്‍ സാധിക്കുന്നില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരം നല്‍കില്ലത്രേ.
സോര്‍ഡ്‌സില്‍ ഇത്തരത്തില്‍ നടന്ന മോഷണമാണ് ഗാര്‍ഡായുടെ അന്വേഷണം ഈ വഴിക്ക് തിരിയാന്‍ കാരാണമായത്.

Share this news

Leave a Reply

%d bloggers like this: