ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയിലെ വിമാനം ന്യുസിലാന്‍ഡില്‍ ഇറങ്ങി.

 

ഒറ്റ യാത്രയില്‍ 16 മണിക്കൂര്‍ 23 മിനിറ്റ് പറക്കുന്ന വിമാനം ന്യുസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ ഇറങ്ങി.14535 കിലോമിട്ടര്‍ ദൂരമാണ് ഈ വിമാനം ഒറ്റ പറക്കല്‍ കൊണ്ട് എത്തുന്നത്.ഇതിനിടയില്‍ 16 സമയ മേഖലകളും കടന്ന് പോകും.

ദോഹ മുതല്‍ ഓക്‌ലാന്‍ഡ് വരെയുള്ള വിമാന പാതയിലെ ആദ്യ വിമാനം ഇറങ്ങിയ വാര്‍ത്ത ഖത്തര്‍ എയര്‍വേയ്‌സ് ആണ് ട്വീറ്റ് ചെയ്തത്.ഇതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാത ഖത്തര്‍ എയര്‍ വെയ്‌സിന് സ്വന്തം.ക്യു ആര്‍ 920 എന്ന വിമാനം ഞായറാഴ്ച്ച രാവിലെ 4.25 നാണ് വിമാനത്താവളത്തിലെ റണ്‍വേയില്‍ തൊട്ടത്.

4 പൈലറ്റുമാര്‍, 15 ക്യാബിന്‍ ക്രൂ ജീവനക്കാര്‍, 1100 ചായക്കപ്പുകള്‍, 1036 ഭക്ഷണ പൊതികള്‍, 2000 വിവിധ ശീതള പാനീയങ്ങള്‍ തുടങ്ങിയ ആണ് ഒരു യാത്രയില്‍ വിമാനത്തില്‍ നിറയ്ക്കുന്നത്.

ഇതേ സമയം ഇപ്പോഴും ആകാശ ദൂരത്തില്‍ എയര്‍ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ഡെല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനം ആണ് ആകാശ മാര്‍ഗ്ഗത്തില്‍ ഏറ്റവും ദൂരം കടന്ന് പോകുന്നത്.എന്നാല്‍ ഭൂമിയിലെ കണക്ക് പ്രകാരം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് എന്നതു പ്രകാരം ആണ് ഖത്തര്‍ എയര്‍ വെയ്‌സിന് ഒന്നാം സ്ഥാനം.

എന്തയാലും അയര്‍ലന്‍ഡില്‍ നിന്നും സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് ഇത് പുതിയ അധ്യായം ആയിരിക്കും.

Share this news

Leave a Reply

%d bloggers like this: