ക്രംലിനില്‍ താമസിക്കുന്ന  യുവാവിനെ 6 മാസത്തേയ്ക്ക് കോടതി ശിക്ഷിച്ചു

 

ഡബ്ലിന്‍: ”മനോഹരമായിരിക്കുന്നു, , തന്റെ മാറിടത്തില്‍ തഴുകുന്നതിനിടയില്‍ അയാള്‍ തന്റെ സമീപത്തിരുന്നു പറഞ്ഞു” ഇര കോടതിയോട് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെതിരേ കൊടുത്ത മൊഴിയില്‍ വിവരിച്ചു.ആന്റണി ജോര്‍ജ്ജ് എന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥ് തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചു എന്ന കേസില്‍ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം വാദം നടന്നത്.ഇതേ സമയം പ്രതിയുടെ മുറിയില്‍ തന്നെ ആയിരുന്നു വാദി എന്നതും ഇവര്‍ ഒരുമിച്ച് ഒരു കട്ടിലില്‍ ഇരിക്കുകയായിരുന്നു എന്നതും വാദി ഭാഗം സമ്മതിച്ചെങ്കിലും,ഇത് പ്രതിയോടുള്ള വിശ്വാസത്തിന്റെ പേരില്‍ ആയിരുന്നു എന്നാണ് പ്രതി ഭാഗം വാദിച്ചത്.

എന്നാല്‍ താന്‍ വാദിയുടെ മാറിടങ്ങളില്‍ സ്പര്‍ശിച്ചു എന്ന ആരോപണം നിഷേധിച്ച പ്രതി ഒരു പക്ഷേ തങ്ങള്‍ കെട്ടിപിടിച്ചു എന്ന് സമ്മതിച്ചു.ഇതേ സമയം യുവതി തനിക്ക് കാമുകന്‍ ഉണ്ട് എന്ന് പറഞ്ഞെങ്കിലും അത് തമാശ രൂപേണ പറഞ്ഞതാണ് എന്ന് കരുതിയതായി പ്രതി കോടതിയെ അറിയിച്ചു.

ഡബ്ലിനിലെ വിദ്യാര്‍ത്ഥിയായ ആന്റണിയുടെ മുറിയില്‍ എത്തിയ യുവതിയും പ്രതിയും സിനിമ കാണുകയും ചെയ്ത സമയം വാദിയെ ലൈംഗികമായി അപമാനിക്കുവാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്.തങ്ങള്‍ പബില്‍ പോകുവാന്‍ ആയിരുന്നു പദ്ധതി ഇട്ടിരുന്നതെങ്കിലും പണം എടുക്കുവാന്‍ മുറിയിലേയ്ക്ക് പോയ ആന്റണി പാതി വഴിയില്‍ വച്ച് തന്നെ മുറ്യിലേയ്ക്ക് ക്ഷണിച്ചു എന്നും പിന്നീട് പുറത്ത് പോയി വോഡ്കായും ചിപ്‌സും വാങ്ങി തിരികെ എത്തി എന്നും കേസില്‍ ആരോപിച്ചു.തുടര്‍ന്ന് തങ്ങള്‍ കട്ടില്‍ ഇരുന്നു ഒരുമിച്ച് സിനിമാ കാണുകയായിരുന്നുവെത്രേ.തുടര്‍ന്ന് പ്രതി വാദിയുടെ തോളില്‍ കൂടി കൈ ഇട്ടുവെന്നും തുടര്‍ന്ന് ലൈംഗികമായി അപമാനിക്കുവാന്‍ ശ്രമിച്ചു എന്നും കോടതിയില്‍ വാദി ഭാഗം വാദിച്ചു എങ്കിലും ലൈംഗികമായി അപമാനിക്കുവാന്‍ ശ്രമിച്ചിട്ടില്ല എന്ന് വാദി ഭാഗം ശക്തമായി വാദിക്കുകയായിരുന്നു.

എന്തായാലും കേസില്‍ വിധി പറഞ്ഞ കോടതി, പ്രതി കുറ്റക്കാരന്‍ ആണെങ്കിലും ജയില്‍ ശിക്ഷയ്ക്ക് അര്‍ഹനാണന്ന് തനിക് തോന്നുന്നില്ല എന്ന് തുറന്നു പറഞ്ഞു.തുടര്‍ന്നായിരുന്നു സസ്‌പെന്റഡ് ജയില്‍ ശിക്ഷ ആറ് മാസത്തേയ്ക്ക് പ്രതിക്ക് നല്‍കിയത്.

എന്നാല്‍ കോടതി വിധിക്കെതിരേ വാദി അപ്പീല്‍ പോകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഇന്ത്യാക്കാരനായ പ്രതി ഡബ്ലിനിലെ ക്രംലിനില്‍ വര്‍ഷങ്ങളായി താമസിച്ചു വരികയാണ്.

Share this news

Leave a Reply

%d bloggers like this: