അച്ഛന് പുറകെ മകളും പദവിയൊഴിഞ്ഞ് പടിയിറങ്ങി

ഡബ്ലിന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും അയര്‍ലന്‍ഡ് ഡോണ്‍ബെഗിലെ ഹോട്ടല്‍ ആന്‍ഡ് ഗോള്‍ഫ് റിസോര്‍ട്ടിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചു. T1GL എന്റര്‍പ്രൈസ് ലിമിറ്റഡ്, T1GL മാനേജ്മെന്റ് ലിറ്റഡ്സില്‍ നിന്നും അച്ഛന്‍ പടിയിറങ്ങിയതിനു പിന്നാലെയാണ് മകള്‍ ഇവന്‍ക ട്രംപും പദവിയൊഴിഞ്ഞത്. മുഴുവന്‍ സമയ പ്രസിഡന്റ് ആയി തുടരാന്‍ വേണ്ടിയാണ് താന്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇവന്‍ക വൈറ്റ്ഹൗസില്‍ ഔപചാരിക പദവികളൊന്നും വഹിക്കുന്നിലെങ്കിലും അച്ഛന്റെ പ്രധാന ഉപദേശകരില്‍ ഒരാള്‍ മകള്‍ തന്നെയാണ്. ഇവങ്കയുടെ ഭര്‍ത്താവ് ജെറീദ കുഷനറും ട്രംപിന്റെ സീനിയര്‍ ഉപദേശകരില്‍ ഒരാളാണ്. എന്നാല്‍ ട്രംപിന്റെ മക്കളായ എറിക്കും, ഡൊണാള്‍ഡ് ജൂനിയറും അയര്‍ലന്‍ഡ് ബിസിനസ് സ്ഥാപനങ്ങളില്‍ ഡയറക്ടര്‍മാരായി തുടരുകയാണ്. ട്രംപിന്റെ ബിസിനസ് ഗ്രൂപ്പില്‍ എക്‌സിക്യു്റ്റീവ് വൈസ് പ്രസിഡന്റ് ആയ മകള്‍ ഇവന്‍ക ബിസിനസിനെ കൂടാതെ ബോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു. അച്ഛന്‍ യു.എസ് പ്രസിഡന്റ് ആയതോടെ കുടുംബ ബിസിനസ് സ്ഥാപനങ്ങളുടെ ചുമതലയില്‍ നിന്നും വിട്ടു നില്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇവന്‍ക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: