ചേരിപ്പോര് മുറുകുന്ന തമിഴ് രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രിപദത്തിനെ ചൊല്ലി ഭരണപക്ഷം അണ്ണാ ഡി.എം.കെ യിലെ ചേരിപ്പോര് തുടരുന്നു. ശശികല മാറ്റി താമസിപ്പിച്ച 130 എം.എല്‍.എ മാരില്‍ ഒരു വിഭാഗം ഉപവാസം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവര്‍ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പമെന്നും ആരോപണം ഉയരുന്നുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി എം.എല്‍.എ-മാര്‍ ഇപ്പൊ എവിടെ ഉണ്ടെന്നു ഭരണകക്ഷിയോട് ചോദിച്ചിരിക്കയാണ്.

തമിഴ്‌നാട് ഗവര്‍ണറെ കണ്ട ശശികലയും, പനീര്‍സെല്‍വവും തങ്ങളുടെ അംഗബലം അറിയിച്ചെങ്കിലും ആര് മുഖ്യമന്ത്രി പദത്തില്‍ തുടരണമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടയ്ക്ക് ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഈ ഹര്‍ജി തള്ളിയത്.

തമിഴ്നാട് രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശശികലയുമായി ചേരാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്ന് പി.ചിദംബരം വ്യക്തമാക്കി. ബി.ജെ പിയും കോണ്‍ഗ്രസ്സും തമിഴ്നാട്ടിലെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തക്ക് പിന്നാലെയാണ് കോണ്‍ഗ്രസ്സ് നയം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ശശികല സമര്‍പ്പിച്ച ഔദ്യോഗിക രേഖയില്‍ തടവില്‍ വെച്ച എം.എല്‍.എ-മാരുടെ വ്യാജ ഒപ്പാണ് രേഖപ്പെടുത്തിയതെന്നും രോഷമുയരുന്നുണ്ട്.

ഡി കെ

Share this news

Leave a Reply

%d bloggers like this: