ഈഫല്‍ ഗോപുരത്തിന് സുരക്ഷാ സംവിധാനം ശക്തമാക്കുന്നു

പാരീസ്: ഈഫല്‍ ടവറിനു ചുറ്റിലും നിര്‍മ്മിക്കപ്പെട്ട ഇരുമ്പ് വേലി ഒഴിവാക്കി ചില്ലുകൊണ്ട് വേലിയൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടവറിന്റെ സൗന്ദര്യവത്കരണം മുന്നില്‍കണ്ട് ആരംഭിക്കുന്ന ഈ വേലി സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. 128 വര്‍ഷത്തെ പഴക്കമുള്ള ടവറിന്റെ നവീകരണത്തിന് 35 ലക്ഷം ഡോളര്‍ അനുവദിച്ചിരുന്നു.

ഫ്രാന്‍സിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായ ഈഫല്‍ ടവറില്‍ ഇടയ്ക്കിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരാറുണ്ട്. ടവര്‍ കേന്ദ്രീകരിച്ച് സുരക്ഷാപിഴവ് ഉണ്ടെന്ന് കാണിച്ച് ഫ്രാന്‍സ് സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാക്കള്‍ നടത്തിയ പരാമര്‍ശമാണ് ഇരുമ്പു വേലി മാറ്റി ചില്ല് വേലിയാക്കാനുള്ള തീരുമാനം. ഒരിക്കല്‍ തീവ്രവാദത്തിന്റെ തീവ്രതയറിഞ്ഞ ഫ്രാന്‍സുകാര്‍ രാജ്യത്തിലെ വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യത്തിലും സുരക്ഷാ ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

ഡി കെ

Share this news

Leave a Reply

%d bloggers like this: