കോര്‍ക്കിലെ കമ്മ്യൂണിറ്റി ക്രഷുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോര്‍ക്ക്: കോര്‍ക്ക് നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള 7 കമ്യൂണിറ്റി ക്രഷുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കില്‍. ക്രഷില്‍ പരിശീലനം സിദ്ധിച്ച ട്രൈനര്‍മാരെ നിലനിര്‍ത്താന്‍ ഫണ്ടുകള്‍ തികയാത്ത സാഹചര്യത്തില്‍ ഇവ ഏതു നിമിഷവും പൂട്ടിയിടേണ്ടി വരുമെന്ന് ക്രഷ് നടത്തിപ്പുകാര്‍ ദി കോര്‍ക് ഏര്‍ളിയേര്‍സ് അലയന്‍സ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ വരുന്ന സെപ്റ്റംബറില്‍ കൂടുതല്‍ ക്രഷ് നടത്തിപ്പ് മുന്നോട്ട് പോകില്ലെന്നും പറയപ്പെടുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് അഫേഴ്സില്‍ന്റെ കീഴില്‍ വരുന്ന ക്രഷ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ട് അനുവദിച്ചു കിട്ടാന്‍ രക്ഷിതാക്കളും പരാതി എഴുതി നല്‍കാന്‍ ക്രഷിനോടൊപ്പം ഉണ്ട്. കോര്‍ക്ക് നഗരത്തിലെ 225 കുട്ടികള്‍ എത്തുന്ന ഈ ക്രഷുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ മേഖലയെയും സാരമായി ബാധിക്കുമെന്നതിനാല്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ചില്‍ഡ്രന്‍സ് വകുപ്പിന്റെ അത്യാവശ്യ സാമ്പത്തിക സഹായം ലഭിക്കുന്ന പ്രതീക്ഷയില്‍ ക്രഷിന്റെ പ്രവര്‍ത്തനം തുടരാനുള്ള നിവേദനം ശിശുക്ഷേമ മന്ത്രിക്കു നല്‍കിയിട്ടുണ്ട്.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: