തലൈവിയുടെ വീട്ടില്‍ ചരിത്ര സ്മരണകളുറങ്ങും

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ ചരിത്ര സ്മാരകമായി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. ജയലളിതയുടെ മരണത്തോടെ വേദനിലയത്തില്‍ താമസമാക്കിയ ശശികലയെയും, കൂട്ടരെയും തുരത്താന്‍ പനീര്‍ശെല്‍വം നടത്തിയ തീവ്ര ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്. വേദനിലയത്തിന്റെ അവകാശം വേണമെന്ന് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ വാദമുന്നയിച്ചിരുന്നു.

പനീര്‍ശെല്‍വവും, ശശികലയും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. ഇതിനിടക്ക് ‘അമ്മ ഡി.എം.കെ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ജയയുടെ രക്തബന്ധുവായ ദീപ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. തമിഴ്നാട്ടില്‍ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉടന്‍ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശശികല മുഖ്യമന്ത്രി ആകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പനീര്‍ശെല്‍വത്തിനു പിന്തുണ കൂടിവരുന്ന സാഹചര്യമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ളത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: