അയര്‍ലണ്ടിലെത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടിന്റെ പണിയൊരുക്കി ഗാര്‍ഡ..

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ വന്നെത്തിയവരെ പിടികൂടാന്‍ ഊര്‍ജ്ജിത തിരച്ചിലിന് ഗാര്‍ഡ തുടക്കമിട്ടു. രാജ്യത്തെ എം വണ്‍ മോട്ടോര്‍ വഴിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചിരിക്കുകയാണ്. നൈജീരിയ, പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 8 പേര്‍ ഇതിനകം പിടിക്കപ്പെട്ടു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും ബ്രിട്ടന്റെയും അതിര്‍ത്തികളിലൂടെ അയര്‍ലണ്ടിലെത്തിച്ചേരുന്ന കുടിയേറ്റക്കാര്‍ രാജ്യത്തെ നിയമ വലയത്തില്‍പെടാത്ത രീതിയിലാണ് ജീവിച്ചിരുന്നത്. ലൂത്തിലെ സാന്‍ഡല്‍ക്കില്‍ നിന്നും വ്യാജ കുടിയേറ്റക്കാരെ പിടികൂടിയ വാര്‍ത്ത രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഗാര്‍ഡ പുറത്തു വിട്ടിരുന്നു. ഡബ്ലിന്‍ തുറമുഖം കേന്ദ്രീകരിച്ച് അണ്ടതികൃത കുടിയേറ്റക്കാര്‍ ദിനം പ്രതി പെരുകി വരികയും, ഇടയ്ക്കിടെ പിടിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇമിഗ്രേഷന്‍ നിയമപ്രകാരം പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു വരികയാണ്. ഇത്തരക്കാരെ പിടികൂടാന്‍ ഗാര്‍ഡ ചെക്ക് പോസ്റ്റുകള്‍ രാജ്യത്ത് വര്‍ദ്ധിപ്പിച്ചതായും ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

ഡി കെ

Share this news

Leave a Reply

%d bloggers like this: