കുടിയേറ്റ നിയന്ത്രണ നിയമങ്ങളുമായി ട്രംപ് മുന്നോട്ട് തന്നെ

വാഷിംഗ്ടണ്‍: 7 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ തീരുമാനം നടപ്പാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഡോ ആബെയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കോടതികള്‍ പ്രസിഡന്റിന്റെ നടപടികള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും തന്റെ നയപരിപാടികള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം ആതവിശ്വാസം പ്രകടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാക്കി അമേരിക്കയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിരിക്കയാണ്. നിരോധിക്കപ്പെട്ട മുസ്ലിം രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തിയവര്‍ ടെക്നോളജി രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗൂഗിള്‍ അടക്കമുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കകം വിസ നിയന്ത്രണ നിയമം പ്രസിഡന്റിന്റെ പ്രതേക അധികാരം ഉപയോഗിച്ച് പരിപൂര്‍ണമായി നടപ്പാക്കാനാണ് ട്രംപിന്റെ തീരുമാനം.

ഡി കെ

Share this news

Leave a Reply

%d bloggers like this: