തലവേദനയുള്ളവര്‍ക്കായി ഒരു സഹായി ആപ്പ്

തലവേദനയുള്ളവര്‍ക്ക് ഡോക്ടര്‍ ചോദിക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളും സമയവും വിശദീകരിക്കണം. കടുത്ത തലവേദനയാണെങ്കില്‍ അതൊന്നും ഓര്‍മയുണ്ടാവില്ല. ഒരുവിധം ഡോക്ടറോട് ഒപ്പിച്ചു പറയാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഫലമോ, തലവേദനക്ക് നല്ല ചികിത്സ ലഭിക്കാതെ പോവും.

തലവേദനയെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ നല്‍കുന്നൊരു മൊബൈല്‍ ആപ്പാണ് ഹെഡേക്ക് ഡയറി Headache Diary (ecoHeadache). തലവേദനയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ചേര്‍ത്തുവയ്ക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വേദനയുടെ തോത്, കാരണങ്ങള്‍, വയ്യായ്മയുടെ തോത്, പ്രേരകമായ ഘടകങ്ങള്‍, എന്തെങ്കിലും മരുന്ന് കഴിച്ചോ അങ്ങനെ ഒരു ഡോക്ടര്‍ ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തലവേദനയുടെ സമയത്തു തന്നെ രേഖപ്പെടുത്താം.

കൂടാതെ, തലവേദന തുടങ്ങിയ സമയം, അവസാനിച്ച സമയം, വേദന നീണ്ടുനിന്ന സമയം, വേദനയുടെ തീവ്രത, വേദനുണ്ടാവുന്ന സ്ഥലം, വിധം ഇങ്ങനെ എല്ലാ വിവരങ്ങളും രേഖപ്പെടുത്താം. ഈ വിവരങ്ങള്‍ ഓരോ ദിവസത്തിലും ആഴ്ചയിലും മാസത്തിലും ഒന്നിച്ച് വിശദ പഠനത്തിനും വിധേയമാക്കാം. ആവശ്യമായ മരുന്ന്, ഡോസ്, സമയം എന്നിവയും ആപ്പ് നിര്‍ദേശിക്കും. ഇതിന്റെ സമയമാവുമ്‌ബോള്‍ ഓര്‍മിക്കാന്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനും ഒപ്ഷനുണ്ട്. രേഖപ്പെടുത്തുന്ന വിവരങ്ങള്‍ എക്‌സലിലേക്ക് മാറ്റാനും ഡോക്ടര്‍ക്ക് മെയില്‍ ചെയ്തു കൊടുക്കാനും സൗകര്യമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: