അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ പ്രിയമേറുന്നു

അയര്‍ലണ്ടില്‍ കുറഞ്ഞ തോതില്‍ വരവറിയിച്ച ഇന്ത്യന്‍ കമ്പനികള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതായും അയര്‍ലണ്ടില്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലുമാണെന്ന് ഐറിഷ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ താനാസ് ബുഹാലിവാല അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ബിസിനസുകാരുടെ അയര്‍ലണ്ടിലെ നിക്ഷേപ സാധ്യതകളെപ്പറ്റി വ്യക്തമാക്കിയത്.

യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബിസിനസ്സ് ശൃംഖല വര്‍ദ്ധിപ്പിക്കാന്‍ വിദേശരാജ്യങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ നിന്നും നിക്ഷേപം നടത്താന്‍ കമ്പനികള്‍ തയ്യാറെടുത്തിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, എച്ച്,സി,എല്‍ തുടങ്ങിയ ഐടി കമ്പനികള്‍ അയര്‍ലണ്ടില്‍ സാന്നിദ്ധ്യമറിയിച്ചതോടെ ഐടി ഇതര മേഖലയിലും ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തി. ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോ മെഡിക്കല്‍ രംഗത്തേക്ക് റിലയന്‍സ് ലൈഫ് സയന്‍സ് പോലുള്ള കമ്പനികള്‍ കുത്തക നേടി തുടങ്ങി.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലേക്ക് കൂടുതല്‍ നിക്ഷേപത്തിനുള്ള വാതില്‍ തുറന്നിടുകയാണ് ചെയ്തതെന്ന് ഐസിഎ അയര്‍ലണ്ട് വ്യക്തമാക്കുന്നു. ബ്രിട്ടനെപ്പോലെ ഇഗ്‌ളീഷ് ഭാഷ ഉപയോഗിക്കാമെന്ന പ്രത്യേകതയും അയര്‍ലന്റിന് ഗുണകരമാകും. അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ നിക്ഷേപം നടത്തുമ്പോള്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും സാധ്യതയേറും. 2017 ഇന്ത്യയ്ക്കും അയര്‍ലന്റിനും ഒരുപോലെ സാദ്ധ്യതകളുള്ള വര്‍ഷമാണെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: