കയ്യില്‍ കാശില്ലെങ്കിലും പേടിക്കണ്ട; ടാക്‌സി ഡ്രൈവര്‍ നിങ്ങളെ കൃത്യമായ സ്ഥലത്തെത്തിക്കും

കോര്‍ക്ക്: കയ്യില്‍ പണം കരുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യമായി ടാക്‌സിയില്‍ കയറാന്‍ കഴിയുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കിയത് ഗാല്‍വേ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ്. ദി പ്രൊജക്റ്റ് ഡാഷ് (ഡ്രൈവിങ് ഓള്‍ സ്റ്റുഡന്റസ് ഹോം) എന്ന പേരില്‍ തുടക്കമിട്ട ഈ പദ്ധതിയില്‍ കോര്‍ക്ക്, ഗാല്‍വേ, കാര്‍ലോ പ്രദേശങ്ങളിലുള്ള ടാക്‌സി കമ്പനികളും, വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൊബൈല്‍ ഫോണില്‍ www.projectdash.ie സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്വന്തം ഫോട്ടോയും, ബാങ്ക് കാര്‍ഡ് വിവരങ്ങളും അപ്ലോഡ് ചെയ്യണം. അതിനു ശേഷം 4 അക്കങ്ങളുള്ള പിന്‍ നമ്പര്‍ കൂടി തയ്യാര്‍ ചെയ്താല്‍ കൈയില്‍ മൊബൈല്‍ ഫോണോ, പേഴ്സോ ഇല്ലാതെ തന്നെ ടാക്‌സി സേവനം ലഭ്യമാകും. രാജ്യത്തെ ടാക്‌സി സേവനങ്ങള്‍ മുഴുവന്‍ ഈ പദ്ധതിയുടെ പരിധിയിലാക്കാനുള്ള ശ്രമത്തിലാണ് ഗാല്‍വേ യൂണിവേഴ്‌സിറ്റി.

വിദ്യാര്‍ത്ഥികള്‍ക്ക് ടാക്സി സേവനം ആവശ്യമുള്ളപ്പോള്‍ ഡ്രൈവറോട് സ്വന്തം പേരും ഡാഷ് പിന്‍ നമ്പറും വെളിപ്പെടുത്തണം. ഡ്രൈവര്‍ സ്വന്തം ഫോണിലെ ഡ്രൈവര്‍ ആപ് വഴി പേയ്മെന്റ് നടത്താനുള്ള തുകയുണ്ടോ എന്ന് പരിശോധന നടത്തും. തുടര്‍ന്ന് ഡ്രൈവറുടെ ബാങ്ക് അകൗണ്ടിലേക്ക് ടാക്‌സി ഫെയര്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഇത്തരത്തില്‍ കൈയില്‍ കാശ് കരുതാതെ തന്നെ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ദി പ്രൊജക്റ്റ് ഡാഷ്. പദ്ധതിക്ക് ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കയാണ്.

Share this news

Leave a Reply

%d bloggers like this: