അയര്‍ലന്‍ഡില്‍ വാടക വര്‍ദ്ധിക്കുന്നു, മുന്‍പ് ഇല്ലാത്ത വിധം. ശരാശരി വാടക 1111 യൂറോ

 

ഡബ്ലിന്‍:ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍. അയര്‍ലന്‍ഡിലെ വാടക ഇനത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധം കനത്ത വര്‍ദ്ധനവ്.രാജ്യത്ത് ആകമാനം ശരാശരി 13.5 ശതമാനം വര്‍ദ്ധനവാണ് 2016 ല്‍ രേഖപ്പെടുത്തിയത്.പ്രമുഖ വസ്തു വില്‍പന വെബ്‌സൈറ്റായ ഡാഫ്റ്റ് ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.വാടക വര്‍ദ്ധിച്ച് നിലവില്‍ 1111 യൂറോ ആണ് ശരാശരി ദേശീയ നിലവാരം.

ദേശീയ വാടക വര്‍ദ്ധനവ് ഇത്രയുമാണെങ്കില്‍ ഡബ്ലിനിലെ സ്ഥിതി കൂടുതലാണ്.  15 ശതമാനം ആണ് വാടക ഇനത്തില്‍ ഒരു വര്‍ഷം ഇവിടെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. 2010 ല്‍ നല്‍കിയിരുന്നതിനേക്കാള്‍ 65 % വാടക കൂടുതലാണത്രേ ഇപ്പോള്‍ വാടകയായി വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്.

ഇതേ സമയം മലയാളികളില്‍ നിരവധി ആളുകള്‍ ഡബ്ലിനില്‍ നിന്നും മറ്റു ചെറിയ നഗരങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തി മികച്ച രീതിയില്‍ ജീവിതം ആരംഭിച്ചിട്ടുണ്ട്.  എന്നാല്‍ ഇപ്പോഴും നൂറ് കണക്കിന് മലയാളികള്‍ ഡബ്ലിനില്‍ നിന്നും വിട്ടു പോകാതെ ചെറിയ വീടുകളില്‍ ഉയര്‍ന്ന വാടക നല്‍കി ജീവിതം തള്ളി നീക്കുകയാണ്.  വരും ദിവസങ്ങളില്‍ കൂടുതല്‍ നഴ്‌സുമാര്‍ ഡബ്ലിന്‍ നഗരം വിട്ട് മികച്ച ശമ്പളം ലഭിക്കുന്ന മറ്റു ചെറു പട്ടങ്ങളെ ആശ്രയിക്കുമെന്നാണ് കരുതപ്പെടൂന്നത്.

ഭര്‍ത്താവും ഭാര്യയും മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ മാത്രമേ ഡബ്ലിനിലെ താമസം സുഗമമാകൂ എന്ന നിലയിലാണ് കാര്യങ്ങള്‍.  എന്നാല്‍ ഒരാള്‍ക്ക് മാത്രം ഉയര്‍ന്ന വരുമാനം ലഭിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വരുമാനത്തിന്റെ വലിയ ഒരു പങ്കും വാടക ഇനത്തില്‍ നല്‍കേണ്ടി വരുന്നുണ്ട്.ഇത്തരക്കാര്‍ക്ക് സമ്പാദ്യം എന്നത് വിദൂര സ്വപ്നമായി അവശേഷിക്കുകയാണ് ഇപ്പോഴത്തെ അവസ്ഥയില്‍.

Share this news

Leave a Reply

%d bloggers like this: