ചൊവ്വയില്‍ നഗര നിര്‍മ്മാണം: പദ്ധതിക്ക് പിന്നില്‍ യു.എ.ഇ

ദുബായ്: ചൊവ്വയില്‍ നഗരം തീര്‍ക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ. വരുന്ന നൂറ് വര്‍ഷത്തേക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് മുന്നേറ്റം കുറിക്കാന്‍ തയ്യാറാക്കിയ പട്ടികയിലാണ് ചൊവ്വയില്‍ നാഗരാസൂത്രണം നടത്താന്‍ തയാറെടുക്കുന്ന വാര്‍ത്ത യു.എ.ഇ സ്ഥിതീകരിച്ചത്. 2021-ല്‍ ചൊവ്വയിലേക്ക് ‘അല്‍-അമല്‍’ എന്ന ദൗത്യത്തിനൊരുങ്ങുന്ന രാജ്യം 2117-ല്‍ ആണ് നഗര നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുക.

അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ബഹിരാകാശ പദ്ധതിയുമായി മുന്നോട്ട് പോവുക എന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. സ്വദേശീയരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന പദ്ധതികള്‍ക്കും രാജ്യം തുടക്കംകുറിച്ചു കഴിഞ്ഞു. ഗവേഷണ സ്ഥാപനങ്ങളെ രാജ്യത്ത് വളര്‍ത്തിയെടുക്കുന്നതിലും യു.എ.ഇ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ മുന്‍പന്തിയിലാണ്. ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനങ്ങളുമായും ചൊവ്വ മിഷനില്‍ സഹകരണത്തിനുള്ള കരാറുകള്‍ ഒപ്പുവെച്ചു കഴിഞ്ഞെന്നു ഷെയ്ഖ് അറിയിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: