തിരിച്ചു വരവിനൊരുങ്ങി മൊബൈല്‍ ഫോണുകളിലെ പഴയ ഹീറോ ‘നോക്കിയ 3310’

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. കയ്യില്‍ പിടിക്കാന്‍ തക്ക വിധം ഒതുങ്ങിയതും കാണാന്‍ ഭംഗിയുള്ളതുമായ നോക്കിയയുടെ ഈ മോഡല്‍ 2000 ത്തില്‍ വിപണിയില്‍ എത്തിയതോടെ അന്ന് തരംഗമായി മാറിയിരുന്നു.

3310 മോഡലിന്റെ തിരിച്ച് വരവ് നോക്കിയ ആരാധകര്‍രെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. ലളിതമായ ഇന്റര്‍ഫെയ്സും, സ്നെയ്ക് II എന്ന പ്രീലോഡഡ് ഗെയിമും ഉള്‍പ്പെടുന്ന നോക്കിയ 3310 ഫീച്ചര്‍ ഫോണ്‍, ഗൃഹാതുരത്വം ഉണര്‍ത്തുമെന്ന് ഉറപ്പാണ്.

ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 സ്വന്തമാക്കാനായി വളരെ ആഗ്രഹിച്ച ഒരു തലമുറയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യത്തിനു ലഭ്യമല്ലാതെയിരുന്നപ്പോള്‍ ഗള്‍ഫില്‍ നിന്നും വരുത്തിയവരുമേറെ. ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചുവട് മാറിയ വിനിമയവിപ്ലവത്തിന്റെ ആദ്യകാലത്തെ ഏറ്റവും സ്വീകാര്യമായ മോഡലാണ് ‘നോക്കിയ 3310.

ഈ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ നാം ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് ബാറ്ററി. മിക്ക ഹാന്‍ഡ്‌സെറ്റുകളിലും കൂടുതല്‍ നേരം നില്‍ക്കുന്നില്ല എന്നത് വലിയ പരാതിയാണ്. നോക്കിയ 3310 ഇക്കാര്യത്തില്‍ അതുല്യമായ ഒന്നായിരുന്നു. 260 മണിക്കൂര്‍ വരെ ആയിരുന്നു ഇതിന്റെ സ്റ്റാന്‍ഡ് ബൈ ടൈം (ഏകദേശം പത്ത് ദിവസം). ഇതിന്റെ 1000mAh ബാറ്ററി നാലര മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കുമായിരുന്നു. അതേസമയം, ഇതിനേക്കാള്‍ മികച്ച ബാറ്ററി ലൈഫുമായിട്ടായിരിക്കും പുതിയ നോക്കിയ 3310 വരുന്നതെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ഐക്കോണിക്കായ ഫോണുകളില്‍ പെട്ടതാണ് നോക്കിയ 3310. കൂടുതല്‍ കാലം നിലനില്‍ക്കുക, വിശ്വാസ്യത, ലാളിത്യം എന്നിവയ്ക്ക് നോക്കിയ 3310 പേരുകേട്ടതാണ്. ശക്തമായ ബോഡിയാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന പ്ലസ്പോയിന്റ്. സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ എന്നൊരു സാധനം ഈ ഫോണിനു ഒരിക്കലും വേണ്ടി വരില്ല.

സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ഒരു ബേസ് മോഡല്‍ ഫോണ്‍ സെക്കന്‍ന്ടറിയായി ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരുന്നു. അവരെ ലക്ഷ്യം വച്ചാണ് നോക്കിയ 3310 വീണ്ടും വിപണിയിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 2500 മുതല്‍ 4000രൂപയാണ് ഈ മോഡലിന്റെ രണ്ടാംവരവില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

https://youtu.be/kW2aHlTW_sc
എ എം

Share this news

Leave a Reply

%d bloggers like this: