‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

‘ദൃശ്യ’ത്തിന് ശേഷം ഒരു സാധാരണ ഗൃഹനാഥനായി മോഹന്‍ലാല്‍ എത്തുകയാണ് ‘മുന്തിരിവള്ളികളി’ല്‍. ‘ഒപ്പ’ത്തിലെ ജയരാമനും ‘പുലിമുരുകനും’ ശേഷമെത്തുന്ന ഉലഹന്നാന്‍ അയത്‌നലളിതമായി പെരുമാറുന്ന മുന്‍കാല ലാല്‍ കഥാപാത്രങ്ങളുടെ ശ്രേണിയില്‍പ്പെടുന്ന ഒന്നാണ്. ദൃശ്യത്തിലെ ഔപചാരികവിദ്യാഭ്യാസമില്ലാത്ത മലയോരകര്‍ഷകന്‍ ജോര്‍ജ്ജ്കുട്ടിയില്‍ നിന്ന് പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനിലെത്തുമ്പോള്‍ ശരീരഭാഷയില്‍ വ്യത്യാസമുണ്ട്. കനത്ത മട്ടിലുള്ള ഭാവപ്രകടനങ്ങളൊന്നും ആവശ്യപ്പെടാത്ത, നിത്യജീവിതത്തില്‍ ചുറ്റുപാടും കണ്ടുമുട്ടാവുന്ന ‘ഉലഹന്നാനാ’യെത്തുന്ന മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സാണ് ‘മുന്തിരിവള്ളികളെ’ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റുന്നത്. അതിനൊത്ത് എടുത്തുപറയേണ്ടതാണ് ആനിയമ്മയായുള്ള മീനയുടെ കാസ്റ്റിംഗ്. ദൃശ്യത്തിന് ശേഷം മീന മോഹന്‍ലാലിന്റെ ജോടിയാവുകയാണ്.

യൂറോപ്പിലെ പ്രമുഖ സിനിമാ വിതരണക്കമ്പനിയായ pjentertainments ആണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

പ്രദര്‍ശന വിവരത്തിനും ടിക്കറ്റ് ബുക്കിംഗിനും CLICK HERE

Share this news

Leave a Reply

%d bloggers like this: