ഐറിഷ് കമ്പനികള്‍ തിരിച്ചു വരവിന്റെ പാതയില്‍; തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അയര്‍ലണ്ടിലെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസങ്ങളേക്കാള്‍ 33 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളിലായി തൊഴില്‍ വിദഗ്ധരുടെ എണ്ണം ഓരോ മാസവും 56 ശതമാനമായാണ് ഉയരുന്നത്. ബ്രക്‌സിറ്റിനോടനുബന്ധിച്ച് ബിസിനസ്സ് ഉടമകളും തൊഴിലന്വേഷകരും അയര്‍ലന്റിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഐറിഷ് കമ്പനികള്‍ മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളേക്കാള്‍ കൂടുതല്‍ ജോലി വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മോര്‍ഗന്‍ മാക്കിന്‍ലെയുടെ അയര്‍ലണ്ട് എംപ്‌ളോയ്‌മെന്റ് മോണിറ്റര്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. ജനുവരിയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രത്യേകിച്ചും ഐ ടി കമ്പനികള്‍ നടത്തിയ റിക്രൂട്‌മെന്റില്‍ നല്ല കുറവുണ്ടായതാണ് ഐറിഷ് കമ്പനികള്‍ക്ക് ഗുണകരമായത്.

നേരത്തെ ഐറിഷ് ചെറുകിട കമ്പനികള്‍ക്ക് വലിയ നാഷണല്‍ കമ്പനികളുമായി ചെറുത്തുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ കൊടുക്കുന്ന ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ ചെറുകിട കമ്പനികള്‍ക്ക്
സാധിക്കുമായിരുന്നില്ല എന്നതായിരുന്നു ഇവരുടെ പ്രധാന പ്രശ്നം.

ബ്രെക്‌സിറ്റിനു ശേഷം ഏഷ്യയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഉള്ള കമ്പനികള്‍ യുകെയിലെ ഓപ്പറേഷന്‍സ് അയര്‍ലണ്ടിലേക്ക് മാറ്റാനും സാധ്യതയേറെയാണെന്ന് മോര്‍ഗന്‍ മാക്കിന്‍ലെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: