മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ട കാലം വരുന്നു

നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മാറിവരുന്നതേയുള്ളൂ. അതിനിടെ കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ഓരോന്നും കുടൂതല്‍ കുഴപ്പിക്കുകയാണ്. ഇനി റീചാര്‍ജ് ചെയ്യണമെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവരെയാണ് പുതിയ പുതിയ തീരുമാനം കുഴപ്പത്തിലാക്കുക. ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ പരിഷ്‌കാരം കേന്ദ്രം നടപ്പില്‍ വരുത്തുന്നതോടെ 90 ശതമാനത്തിലധികം വരുന്ന പ്രീപെയ്ഡ് സിം ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മാത്രമേ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

കേന്ദ്രം ഒരു വര്‍ഷത്തിനകം ഈ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തുമെന്നാണ് കരുതപ്പെടുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ അതുപോലുള്ള നിയമസാധുതയുള്ള രേഖകള്‍ റീചാര്‍ജ് കടകളില്‍ കാണിക്കണം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിവ തടയാനാണ് പുതിയ പരിഷ്‌കാരം കൊണ്ട് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ഏറ്റവും കൂടുതലുള്ളത് പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. 90 ശതമാനവും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. വെറും പത്ത് ശതമാനം മാത്രമാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്ളത്.

തീവ്രവാദികളാണ് ഇത്തരത്തില്‍ വ്യാജസിമ്മുകള്‍ കൂടുതലായി ഉപയോഗിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചു വെച്ച് ഉപഭോക്താക്കളുടെ സിം കോപ്പിചെയ്താണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. ഇവരെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

സിം കാര്‍ഡ് ഇത്തരത്തില്‍ വ്യാജമായി ഉപയോഗിക്കുന്നതിന് മറ്റുചില ഭീഷണികളുമുണ്ട്. ഫേസ്ബുക്ക്, ജിമെയ്ല്‍ അടക്കം ഉള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സെക്യൂരിറ്റി കീകള്‍ മൊബെല്‍ ഫോണിലേക്കാണ് വരാറുള്ളത്. സിം കോപ്പി ചെയ്യുന്നവര്‍ക്ക് ഇതുവഴി നിങ്ങളുടെ അക്കൊണ്ടുകള്‍, ഹാക്ക് ചെയ്യാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് അടക്കം ഭീഷണിയുടെ നിഴലിലാവും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: