നെഞ്ചിന് പുറത്ത് ഹൃദയവുമായി അത്ഭുതബാലിക; വിര്‍സവിയയെപ്പോലെ ലോകത്ത് ഒരാള്‍ മാത്രമേ ഉണ്ടാകൂ

വിവിധ തരത്തിലുള്ള ജനന വൈകല്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ നെഞ്ചിന് പുറത്ത് ഹൃദയവുമായി ജനിക്കുകയും ഇപ്പോഴും കാര്യമായ കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്യുന്ന ആറു വയസുകാരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ആ അത്ഭുത ബാലികയുടെ പേരാണ് വിര്‍സവിയ. ജന്മനാലുള്ള വൈകല്യം കാരണം ഹൃദയവും കുടലും അവളുടെ നെഞ്ചിന് മേലെയാണുള്ളത്.നെഞ്ചിന് പുറത്ത് ഹൃദയവുമായി വിരസവിയ ചികിത്സാര്‍ത്ഥം അമേരിക്കയ്ക്ക് സുരക്ഷിതമായി പറന്നിരിക്കുകയാണ്.

ഏഴു വയസുള്ള വിര്‍സാവിയ എന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ മിടുക്കിയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് ഇത്തരം കാര്യങ്ങളോടും ഒത്തിരി ഇഷ്ടമാണ്. എല്ലാ കാര്യങ്ങളിലും വിര്‍സിയ ധൈര്യശാലിയാണ്.

വറിന്റെ വലത്ത് ഭാഗത്ത് താഴെയായാണ് കുട്ടിയുടെ ഹൃദയം. ലോകത്ത് അപൂര്‍വം ചിലരില്‍ മാത്രം സംഭവിക്കുന്നതാണ് ഈ രോഗം. തൊറൊസോ അബ്ഡോമിനല്‍ സിന്‍ഡ്രോം അഥവ പാന്തോളജി ഓഫ് കാന്‍ഡ്രല്‍ എന്ന അവസ്ഥയാണ് വിര്‍സാവിയയ്ക്ക് സംഭവിച്ചിരിക്കുന്നത്. റഷ്യയിലെ ഗോഞ്ചരോവ സ്വദേശിനിയാണ് വിര്‍സാവിയ.

ലോകത്ത് അബ്ഡോമിനല്‍ സിന്‍ഡ്രോം എന്ന അവസ്ഥയുള്ളത് വിര്‍സാവിയയ്ക്ക് മാത്രമാണ്. വിര്‍സാവിയയെ നേരിട്ട് കാണുന്ന ഏതൊരാള്‍ക്കും ഹൃദയത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം നേരിട്ട് കാണാനാകും. വളരെ നേര്‍ത്തൊരു തൊലിക്കൊണ്ടാണ് വിര്‍സാവിയയുടെ ഹൃദയം മൂടിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥ സംഭവിച്ചിട്ടും ഈ കൊച്ച് പെണ്‍കുട്ടിയുടെ പ്രവര്‍ത്തികളാണ് മറ്റുള്ളവരെ ഞെട്ടിക്കുന്നത്. വസ്ത്രം ധരിക്കുമ്പോള്‍ സോഫ്റ്റായതാണ് താന്‍ ഉപയോഗിക്കുന്നതെന്ന് വിര്‍സാവിയ പറയുന്നു.

വിര്‍സാവിയ ജനിച്ച സമയത്ത് ഇതൊരു അപൂര്‍വമായ അവസ്ഥയാണെന്നും അധികനാള്‍ ജീവിക്കാന്‍ ഈ പെണ്‍കുട്ടിയ്ക്ക് കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ കുട്ടിയെയുംകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: