ബയോടെററിസം – ‘ലോകത്തെ നടുക്കുന്ന മഹാരോഗം തൊട്ടടുത്തുണ്ട്’ – ബില്‍ ഗേറ്റ്സ്

കരുതിയിരുന്നില്ലെങ്കില്‍ മറ്റൊരു മഹാവ്യാധി ഉടന്‍ തന്നെ ലോകത്തെ തേടിയെത്തുമെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. 1918ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിയ്ക്ക് സമാനമായ രോഗം ഉടന്‍ തന്നെ ലോകത്തെ ബാധിക്കുമെന്നാണ് ബില്‍ ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കിയത്. ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രോഗാണുക്കളാണ് വായുവിലൂടെ പടരുന്ന രോഗം പരത്തുക. അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹാരോഗം ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. വര്‍ഷങ്ങളായി ലോകത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തുന്ന ”ബയോടെററിസം” അതിവിദൂരമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കംപ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ജനിറ്റിക്ക് എന്‍ജിനിയര്‍മാരായിരിക്കും മഹാമാരി നിര്‍മിക്കുകയെന്നും ലോക ജനസംഖ്യയെ ഇല്ലായ്മ ചെയ്യാന്‍ ജനിതകമാറ്റം വരുത്തിയ രോഗാണുക്കളെ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി പല കേന്ദ്രങ്ങളിലും ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടെന്ന സൂചനയും ബില്‍ ഗേറ്റ്സ് നല്‍കി.

ലോകാരോഗ്യ സംഘടന പുതിയ തരം പകര്‍ച്ചവ്യാധി ലോകത്ത് പടരുന്നതായി കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നെന്നും കണക്കുകള്‍ പ്രകാരം അത് 40 രാജ്യങ്ങളെ ഇതുവരെ ബാധിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ പറഞ്ഞു. ആഗോള പ്രതിസന്ധിക്ക് കാരണമാകുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തു നില്‍ക്കാന്‍ ആരോഗ്യ മേഖലയുടെ വികസനത്തിനും ഗവേഷണത്തിനുമായി കൂടുതല്‍ തുക നീക്കി വെക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: