ഐറിഷ് ടെക്നോളജി സംരഭങ്ങള്‍ മികവിന്റെ പാതയില്‍

ഡബ്ലിന്‍: 2016-ല്‍ 888 മില്യണ്‍ യൂറോ നേട്ടം കൈവരിച്ച് അയര്‍ലണ്ടിലെ ടെക്നോളജി സ്ഥാപനങ്ങള്‍ വളര്‍ച്ചയുടെ പാത പിന്നിട്ടിരിക്കയാണ്. ഐറിഷ് വെന്‍ച്വര്‍ കാപ്പിറ്റല്‍ അസോസിയേഷന്‍ വെന്‍ച്വര്‍ പ്ലസ് സര്‍വേ പബ്ലിക്കേഷന്റെ സാങ്കേതിക സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി നടത്തിയ സര്‍വേയിലാണ് ഐറിഷ് കമ്പനികളുടെ നേട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അമേരിക്കയിലും, യു.കെയിലും കഴിഞ്ഞ വര്‍ഷം സാങ്കേതിക സംരംഭങ്ങള്‍ക്ക് നഷ്ടം നേരിട്ടപ്പോള്‍ അയര്‍ലന്‍ഡ് നേട്ടം കൈവരിക്കുകയായിരുന്നു.

ബ്രിട്ടീഷ് സംരംഭങ്ങള്‍ 4 ശതമാനം വളര്‍ച്ചക്കുറവ് രേഖപെടുത്തിയപ്പോള്‍ യു.എസ് കമ്പനികള്‍ 14 ശതമാനം വരെ നഷ്ടത്തിലായിരുന്നു. അന്താരാഷ്ട്ര നിക്ഷേപകരുടെ ശ്രദ്ധ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഐറിഷ് റ്റെക്‌നൊളജി സ്ഥാപനങ്ങള്‍ 2015-ലെ 522 മില്യണ്‍ യൂറോയില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 70 ശതമാനം വളര്‍ച്ചയാണ് നേടിക്കഴിഞ്ഞത്. ലൈഫ് സയന്‍സ് മേഖല 52 ശതമാനം വളര്‍ച്ച നേടിയത് ശുഭ സൂചനയാണെന്ന് ഐ.വി.സി.എ ചെയര്‍മാന്‍ മൈക്കല്‍ മര്‍ഫി വിലയിരുത്തുന്നു.

യു.കെയിലെയും, യു.എസ്സിലെയും ഭരണമാറ്റത്തില്‍ നിലനിന്ന ആശയക്കുഴപ്പങ്ങളും കോര്‍പ്പറേറ്റ് ടാക്സിന്റെ വര്‍ദ്ധനവും അയര്‍ലണ്ടിനെ നിക്ഷേപ സൗഹൃദ രാജ്യമായി ഉയര്‍ത്തുന്നതില്‍ വ്യക്തമായ പങ്കു വഹിച്ച ഘടകങ്ങളാണ്. സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുന്ന ഈ വാര്‍ത്ത തൊഴില്‍ മേഖലക്ക് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെയും പ്രതീക്ഷ.

ഡി കെ

Share this news

Leave a Reply

%d bloggers like this: