മാലിന്യങ്ങള്‍ ഒരേ ബിന്നിലാണോ നിറയ്ക്കുന്നത്; കണ്ടുപിടിയ്ക്കപ്പെട്ടാല്‍ എട്ടിന്റെ പണി ഉറപ്പ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നും കയറ്റി അയയ്ക്കപ്പെട്ട മാലിന്യങ്ങള്‍ തിരിച്ചയക്കപെട്ട സംഭവത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ തെറ്റായ ബിന്നില്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു കഴിഞ്ഞു. ശേഖരിക്കപ്പെടുന്ന അവശിഷ്ടങ്ങളില്‍ 40 ശതമാനം തെറ്റായി നിക്ഷേപിച്ചത് ഡബ്ലിനില്‍ നിന്നായതുകൊണ്ട് ഫിന്‍ഗലില്‍ 1200 വീടുകളെ നിരീക്ഷിക്കാന്‍ വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ പാണ്ട തീരുമാനയിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ലോറികളില്‍ ക്യാമറ ഘടിപ്പിക്കാനും തീരുമാനിച്ചു.

റീസൈക്കിള്‍ ചെയ്യേണ്ട വസ്തുക്കള്‍ ശരിയായ ബിന്നിലാണോ നിക്ഷേപിക്കുന്നത് എന്ന കര്‍ശന പരിശോധനകളും നടത്തും. വീടുകളില്‍ നിന്നും എടുത്ത് മാറ്റുന്ന ബിന്നുകള്‍ ലോറിയില്‍ എത്തിച്ച ശേഷം പരിശോധിക്കും. പിന്നില്‍ ഹൌസ് നമ്പര്‍ രേഖപ്പെടുത്തുന്നതിനാല്‍ ആരാണോ തെറ്റായ ബിന്നുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് അവര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് പാണ്ട അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ജനങ്ങളുടെ അശ്രദ്ധ മറികടക്കാന്‍ ഇതല്ലാതെ മറ്റ് പരിഹാര മാര്‍ഗങ്ങളില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: