ഡബ്ലിന്‍-കോര്‍ക്ക് ഡ്രൈവര്‍മാര്‍ വേഗത പരിധി പാലിക്കുന്നില്ല ?

ഡബ്ലിന്‍ : ഡബ്ലിനിലും കോര്‍ക്കിലും വാഹനം ഓടിക്കുന്നവര്‍ സ്പീഡ് ലിമിറ്റ് പാലിക്കുന്നില്ലെന്ന് ഏറ്റവും പുതിയ കണ്ടെത്തല്‍. എഎ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തുവന്നത്. ഇവിടെ അഞ്ചില്‍ ഒരാള്‍ വീതം അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരാണ്. 7260 തോളം പേരില്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതെന്നും കണ്ടെത്തി. സ്ത്രീകളിലും ഈ ശീലം കൂടിവരുന്നതായും കണ്ടെത്തി. ഇത്തരം ഡ്രൈവര്‍മാര്‍ ഗാര്‍ഡയുടെ പിടിയില്‍ അകപ്പെടാറുണ്ടെങ്കിലും പിഴ അടച്ചതിനു ശേഷവും വേഗതയില്‍ മാറ്റം വരുത്താന്‍ തയ്യാറല്ല.

അയര്‍ലന്റിലെ റോഡുകളില്‍ ഡബ്ലിന്‍- കോര്‍ക്ക് റോഡുകളാണ് ഏറ്റവും മികച്ചത്. പൊട്ടിപൊളിയാത്ത ഇത്തരം മികച്ച റോഡുകളാണ് തങ്ങളെ വേഗത കൂട്ടാന്‍ പ്രേരിപ്പിക്കുന്നതെന്ന ഉത്തരങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തര്‍ പറയുന്നത്. തടസ്സങ്ങളൊന്നും മുന്നിലില്ലാത്ത ഈ റോഡുകളിലൂടെ അമിത വേഗതയില്‍ ഡ്രൈവിങ് നടത്തുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാകാറുണ്ടെന്നാണ് ഡ്രൈവര്‍മാരുടെ പക്ഷം.

അതേസമയം റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഡ്രൈവറിന്റെയും യാത്രക്കാരുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: