രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെകുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍. ഇവര്‍ക്ക് പുറമെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്രമോദിയുടെ വരവോടെ അപ്രസക്തനായ എല്‍കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നില്ല. അദ്വാനിയുടെ പ്രായക്കൂടുതലും ഇപ്പോഴത്തെ നേതൃത്വത്തിനുള്ള അതൃപ്തിയുമാണ് ഇതിന് കാരണം. പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച് നടക്കുന്നത്.

ബിജെപിയും ആര്‍എസ്എസും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പേരുകള്‍ ഉരുത്തിരിഞ്ഞത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്തു വരുന്നതോടെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനവും. 4896 പേരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളേജിലുണ്ടാവുക. നിയമസഭകളില്‍നിന്നുള്ള 4120 എംഎല്‍എമാര്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള 776 ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ലോക്സഭയില്‍ നിന്ന് 282 പേരും രാജ്യസഭയില്‍ നിന്ന് 56 പേരും 1126 എംഎല്‍എ മാരും ബിജെപിയുടെ പക്ഷത്തുണ്ട്. പക്ഷെ നിലവിലുള്ളതില്‍ നിന്നും 75000 വോട്ടുകള്‍ കൂടുതല്‍ കിട്ടിയാലേ ബിജെപിയുടെ രാഷ്ടപതി സ്ഥാനാര്‍ഥി അധികാരത്തിലേറൂ. ജൂലൈയിലാണ് ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: