ഐസിസ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നു; രക്ഷപ്പെടലിന്റെ ആശ്വാസത്തില്‍ ഐസിസില്‍ നിന്ന് മോചിതനായ ഡോ. രാമമൂര്‍ത്തി

ലിബിയയില്‍ ഐസിസിന്റെ തടങ്കലില്‍ നേരിട്ട ക്രൂരതകള്‍ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോ. കെ രാമമൂര്‍ത്തിയെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ലിബിയയില്‍ നിന്ന് മോചിപ്പിച്ചത്. 18 വര്‍ഷമായി ലിബിയയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച് വരുന്ന രാമമൂര്‍ത്തിയെ രണ്ട് വര്‍ഷം മുമ്പാണ് ഐസിസ് പിടികൂടി തടങ്കലിലാക്കിയത്. ഐസിസ് ഇറാഖ്, സിറിയ, നൈജീരിയ എന്നിവിടങ്ങളില്‍ ഐസിസ് നടത്തുന്ന ക്രൂരതകള്‍ ചിത്രീകരിച്ച വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയെ പറ്റിയും ഇന്ത്യയുടെ വികസന കുതിപ്പിനെ പറ്റിയും നല്ല അറിവുളള ഐഎസിന് അവരുടെ ആശയം ഇന്ത്യപോലുളള രാജ്യങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് രാമമൂര്‍ത്തി പറഞ്ഞു. രണ്ട് വര്‍ഷങ്ങളോളം ബന്ധിയാക്കി തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇറാഖിലും, സിറിയയിലും, നൈജീരിയലും നടത്തിയ കൊടും ക്രൂരതകളുടെ വീഡിയോകള്‍ തന്നെ നിര്‍ബന്ധിച്ച് കാണിച്ചു.

റംസാന്‍ ദിനത്തില്‍ ഇടത് കൈയിലും ഇരു കാലുകളിലും വെടിയുതിര്‍ത്തുവെന്നും രാമമൂര്‍ത്തി ഓര്‍ത്തെടുത്തു. ഐഎസില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരും യുവാക്കളാണ്, ചാവേര്‍ പ്രവര്‍ത്തകരായി 10 വയസ്സുള്ള കുട്ടിയെ വരെ താന്‍ അവിടെ കണ്ടു, മറ്റ് ഇസ്ലാം തീവ്ര സംഘടനകളെ പറ്റിയും അവരുടെ നിയമങ്ങളെപ്പറ്റിയും ഭീകരസംഘടനാംഗങ്ങള്‍ പഠിപ്പിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിക്കും എംബസി പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനും തന്നെ മോചിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംസാരിക്കുന്നതിനിടയിലാണ് താന്‍ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: