ടൂറിസം രംഗത്ത് അയര്‍ലന്‍ഡിന് ക്ഷതമേല്പിച്ച് യു.കെ

ഡബ്ലിന്‍: ബ്രക്സിറ്റിന് ശേഷം അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് വരുന്ന യു.കെ-കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപെട്ടു വരികയാണ്. ഗ്രാമീണ വിനോദ സഞ്ചാര മേഖലയില്‍ 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഇവര്‍ ഇത്തവണ കുറഞ്ഞു തുടങ്ങി. യൂറോയെക്കാള്‍ താഴ്ന്നത് വിനോദ സഞ്ചാരത്തിനെത്തുന്നവരെ പിന്നോട്ടടുപ്പിച്ചു. ഹോട്ടലുകള്‍ക്കും, റസ്റ്റോറന്റുകളും ഈ നഷ്ടം നേരിടുന്നുണ്ടെന്ന് ഐറിഷ് ഹോട്ടല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഫെന്‍ കില്‍കെണിയില്‍ ഇന്നലെ നടന്ന ഹോട്ടല്‍ വ്യാപാരികളുടെ വാര്‍ഷിക സമ്മേളനത്തിനിടെ പരാമര്‍ശിച്ചിരുന്നു.

ടൂറിസം രംഗത്തുള്ള 220,000 തൊഴിലുകളെ ബാധിക്കുന്ന തരത്തിലാണ് യു.കെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്. അയര്‍ലണ്ടിലെ 11 ശതമാനം തൊഴില്‍ അവസരങ്ങളും ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും ഫെന്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികളില്‍ ഐറിഷ് ഗ്രാമങ്ങളെ തേടി എത്തുന്നത് യു.കെ യില്‍ നിന്നുള്ളവരാണ്.

ബ്രക്സിറ്റ് വഴി വന്നിട്ടുള്ള നഷ്ടം നികത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖല. യു.എസ്-അയര്‍ലന്‍ഡ് യാത്ര വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതിലാണ് ഇനി പ്രതീക്ഷ അര്‍പ്പിക്കുന്നത്. യു.കെ-ക്ക് പകരം യു.എസ്സുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐറിഷ് ഗ്രാമീണ മേഖല.

എ എം

Share this news

Leave a Reply

%d bloggers like this: