ഹൃദയ ശസ്ത്രക്രീയ രംഗത്ത് ചരിത്ര നേട്ടവുമായി ഗാല്‍വേ ആശുപത്രി

ഗാല്‍വേ: ഹൃദയ ശാസ്ത്രക്രീയക്ക് പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്ന അയര്‍ലണ്ടിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയെന്ന പദവി ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ കുറിക്കപെടും. ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ അലന്‍ സൂവിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രീയ വിജയിച്ചതിനെ തുടര്‍ന്ന് മറ്റു രോഗികളെയും ഈ സംവിധാനത്തിലൂടെ ശസ്ത്രക്രീയ നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍.

EVH എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എന്‍ഡോസ്‌കോപ്പിക് വെയ്ന്‍ ഹാര്‍വെസ്റ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ശസ്ത്രക്രീയ നടന്നത്. ബൈപാസ് സര്‍ജ്ജറി ആവശ്യമുള്ള രോഗികളുടെ കാലിന്റെ ഭാഗത്തെ പ്രതേകതരം ഞരമ്പുകള്‍ കീഹോള്‍ സര്‍ജറിയിലൂടെ മുറിച്ചെടുത്ത് ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. ഹൃദയ ശസ്ത്രക്രീയ രംഗത്ത് ഏറെ രോഗികള്‍ക്ക് ഗുണകരമായ നേട്ടം ഉണ്ടാകുന്ന ശസ്ത്രക്രീയ സംവിധാനമാണിത്.

സര്‍ജറിക്ക് ശേഷം ഉണ്ടാകുന്ന അണുബാധ കുറച്ചുകൊണ്ടുവരിക, കുറഞ്ഞ ചെലവ്, രോഗികള്‍ക്ക് സര്‍ജറിക്ക് ശേഷം അനായാസമായി വിശ്രമിക്കാനും കഴിയുന്ന ഈ രീതി പ്രൈവറ്റ് ആശുപത്രികളിലാണ് കൂടുതലും നടക്കാറുള്ളത്. കുറഞ്ഞ ചെലവില്‍ ബൈപാസ് സര്‍ജറി നടത്തുന്നതോടൊപ്പം അനന്തര ദൂഷ്യഫലങ്ങളും കുറവാണ് ഇത്തരം സര്‍ജറികള്‍ക്കെന്ന് ഹൃദ്രോഹ വിദഗ്ദ്ധര്‍ ഉറപ്പു നല്‍കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: