അയര്‍ലണ്ടില്‍ ക്രിമിനല്‍ സംഘത്തിന്റെ വിളയാട്ടം; മലയാളികള്‍ ജാഗ്രത പാലിക്കുക

അയര്‍ലണ്ടില്‍ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാകുന്നതില്‍ ആശങ്ക. കഴിഞ്ഞ ദിവസം
ടിപ്പററിയില്‍ നിന്ന് പിടിച്ചെടുത്ത ഒരു മില്യണ്‍ യൂറോ വിലവരുന്ന ഹെറോയിന്‍, കൊക്കെയ്ന്‍, തുടങ്ങിയ മയക്കുമരുന്നുകള്‍ക്ക് വന്‍ റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഗാര്‍ഡയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഈ സംഘങ്ങള്‍ കൊലപാതകങ്ങളും, കവര്‍ച്ചകളും നടത്തുന്നുണ്ട്.

ആളൊഴിഞ്ഞ വീട് ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ഇവര്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ വീടുകളെ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തുന്ന ഇവര്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയാണ് പതിവ്. പ്രതികരിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നതിനാല്‍ പോലീസിനെ അറിയിക്കാതെ കയ്യിലുള്ളതെല്ലാം നല്‍കുകയും ചെയ്യും. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടിയേറ്റക്കാര്‍ ഇരകളായ കേസുകള്‍ ഉണ്ടായെങ്കിലും വീണ്ടും ആക്രമണം ഭയന്ന് മിണ്ടാതിരിക്കുന്നവരാണ് ഏറിയ പങ്കും.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിലരും അയര്‍ലണ്ടില്‍ മദ്യ, മയക്കുമരുന്ന് മാഫിയ സംഘത്തില്‍ പെട്ടവരുമാണ് ഇത്തരം സംഘങ്ങളിലുള്ളത്. ബ്രക്സിറ്റിന്റെ വരവോടെ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുകെ യില്‍ കുറയുകയും യൂറോപ്പിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. യുകെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതോടെ ഈ സംഘങ്ങളുടെ നോട്ടം മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. അയര്‍ലണ്ടില്‍ ഇടയ്ക്കിടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ ഈ സംഘത്തിന്റെ പങ്ക് ഗാര്‍ഡ അന്വേഷിച്ച് വരികയാണ്. ഇവരുടെ തീവ്രവാദ വേരുകളെക്കുറിച്ചും ഗാര്‍ഡയ്ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: