പ്രസവാവധി ആറു മാസമാക്കിയ ഭേദഗതി ലോക്സഭ പാസാക്കി

സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി ആറ് മാസമാക്കി കൊണ്ടുള്ള ഭേദഗതി ലോക്സഭ പാസ്സാക്കി. ഇത് സംബന്ധിച്ചുള്ള ബില്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസ്സാക്കിയത്.

പുതിയ നിയമം പ്രാബല്യമാകുന്നതോടെ മൂന്ന് മാസം നല്‍കിയിരുന്ന പ്രസവാവധി ആറ് മാസം ലഭിക്കും. ആദ്യത്തെ രണ്ട് പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അര്‍ഹത ലഭിക്കുകയുള്ളു. ഇതിന് ശേഷം മൂന്നാമതായി ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളു. അമ്പതിലധികം വനിതകള്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളില്‍ ക്രഷ് സംവിധാനം ആരംഭിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ജോലി ചെയ്യുന്നതിനിടയില്‍ ഇവര്‍ക്ക് കുട്ടികളെ നാല് തവണ സന്ദര്‍ശിക്കുവാനും പാലു കൊടുക്കുവാനുമുള്ള അവകാശവും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തു നല്‍കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: