മെഡിറ്ററേനിയന്‍ ഭക്ഷണരീതി ബ്രസ്റ്റ് ക്യാന്‍സര്‍ തടയുമെന്ന് കണ്ടെത്തല്‍

മെഡിറ്ററേനിയന്‍ ഭക്ഷണരീതി നാല്പത് ശതമാനത്തോളം ബ്രസ്റ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. യൂറോപ്യന്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍, മത്സ്യം, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, തുടങ്ങിയവ ക്യാന്‍സറിനെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്നും വിഗഗ്ധര്‍ അടിവരയിടുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി ഉത്തമമെന്നാണ് വിലയിരുത്തല്‍.

മെഡിറ്ററേനിയന്‍ രാജ്യത്തു നിലവിലുള്ള സവിശേഷമായ ഭക്ഷണ രീതിയാണിത്. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഭക്ഷണമാണിത്. അതുവഴി നേരത്തെയുള്ള മരണവും ഒഴിവാക്കാം,

ഡച്ച് ഗവേഷകര്‍ 55 വയസ്സ് മുതല്‍ 69 വയസ്സ് വരെയുള്ള 62,573 സ്ത്രീകളില്‍ 20 വര്‍ഷം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഭക്ഷണരീതിയും ക്യാന്‍സറും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ചത്. ഗവേഷണത്തിന്റെ വിദഗ്ധ റിപ്പോര്‍ട്ട് ഇന്റ്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫിസിക്കല്‍ യൂണിവേഴ്സിറ്റിയിലെ പാറ്റ്മാന്‍ ഡെന്ബ്രാന്‍ഡറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിങ്ങും ശരിവയ്ക്കുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: