അയര്‍ലണ്ട് മണ്ണില്‍ മലയാളത്തിന്റെ സുഗന്ധം നിറച്ചു പതിനൊന്നാം വര്‍ഷത്തിലേക്ക്…

കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലണ്ട് മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ പതിനൊന്നാം വര്‍ഷത്തിലേക്കു പുത്തന്‍ പ്രതീക്ഷകളും പദ്ധതികളുമായി ചുവടു വക്കുന്നു ..മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച താലയിലെ മാര്‍ട്ടിന്‍ ഡിപോറസ് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് ‘മലയാള’ത്തെ പുതു വര്‍ഷത്തില്‍ നയിക്കുന്നതിനായി 11 അംഗങ്ങള്‍ ഉള്‍പ്പെടുന്ന നേതൃനിരയെ തെരഞ്ഞെടുത്തു .

വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഈ വര്‍ഷം മലയാളം ഉദ്ദേശ്ശിക്കുന്നത് ഏപ്രില്‍ 16 ഈസ്റ്റര്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് സാന്‍ട്രിയിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ‘അരങ്ങ് 17 ‘ എന്ന കലാസന്ധ്യയോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും . പിറന്ന നാടിന്റെ മാധുര്യവും സ്‌നേഹവും അയര്‍ലണ്ട് മലയാളികള്‍ക്കു അനുഭവവേദ്യമാക്കുന്ന ‘ മലയാളം ‘സംഘടന, ഈ വര്ഷം പുതുതലമുറയുടെ വിവിധതലങ്ങളിലുള്ള വളര്‍ച്ചക്ക് സഹായകമായ പരിപാടികളും ആസൂത്രണം ചെയ്യാന്‍ ഒരുങ്ങുന്നുണ്ട് .

ഈ വര്‍ഷം മലയാളത്തെ നയിക്കുന്നവര്‍

പ്രസിഡന്റ് പ്രദീപ് ചന്ദ്രന്‍
സെക്രട്ടറി അലക്‌സ് ജേക്കബ്
വൈസ് പ്രസിഡണ്ട് ജോജി എബ്രഹാം
ജോ: സെക്രട്ടറി ലോറന്‍സ് കുര്യാക്കോസ്
ട്രഷറര്‍ വിജയ് ശിവാനന്ദന്‍
മീഡിയ &പി ര്‍ ഒ സെബി സെബാസ്റ്റ്യന്‍

കമ്മറ്റി മെംബേര്‍സ്

അജിത് കേശവന്‍ , ബിബിന്‍ ചന്ദ് ,കിരണ്‍ ബാബു , വിനു നാരായണന്‍ , സാജന്‍ സെബാസ്റ്റ്യന്‍

Share this news

Leave a Reply

%d bloggers like this: