ചെര്‍ണോബില്‍ ആണവ ദുരന്തം: അയര്‍ലണ്ടിന്റെ പങ്കാളിത്തം പ്രശംസനീയമെന്ന് ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: കിഴക്കന്‍ യുക്രൈനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ചെര്‍ണോബില്‍ ദുരന്തം എന്നറിയപ്പെടുന്ന ആകാശ ദുരന്തത്തിന് ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഹൃദയ സംബന്ധമായ തകരാര്‍ സംഭവിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി 30 വര്‍ഷത്തോളമായി അയര്‍ലണ്ടുകാര്‍ ഫണ്ടിങ് നല്‍കിവരുന്നുണ്ട്. ഒരു ദുരന്തത്തിന്റെ ഭാഗമായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്ന അയര്‍ലണ്ടിന്റെ സേവന മനസ്ഥിതിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പരിപാടി ചാരിറ്റി ഓര്‍ഗനൈസേഷന്‍ നേതൃത്വം നല്‍കുന്നവര്‍ ഒരുക്കും.

1986 ഏപ്രില്‍ 26നാണ് ഉക്രെയിനിലെ ആണവ വൈദ്യുത പ്ലാന്റ് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുംവിധത്തില്‍ പൊട്ടിത്തെറിച്ചത്. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഉക്രെയിനിന്റെ തലസ്ഥാനമായ കിയേവിന് തെക്കുള്ള ചെര്‍ണോബിന്‍ എന്ന ഗ്രാമമാണ് ഈ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടു ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും അതിലേറെ പേര്‍ രോഗികളാവുകയും കിടപ്പാടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.

പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ ലുക്കീമിയ പോലുള്ള മാരക രോഗങ്ങളും ജനിതക വൈകല്യങ്ങളും പിടികൂടി. യൂറോപ്പില്‍ കുട്ടികളില്‍ കണ്ടെത്തിയ തൈറോയിഡ് കാന്‍സറും ഇതിന്റെ അനന്തരഫലമായിരുന്നു. കണ്ണ്, ത്വക്ക് രോഗങ്ങള്‍ എന്നിവ ഇപ്പോഴും ഇവിടങ്ങളിലെ കുട്ടികളില്‍ സര്‍വസാധാരണമാണ്.

ഈ ദുരന്തത്തിന് ഇരകളായവര്‍ക്ക് വേണ്ടി രൂപീകരിച്ച ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഐറിഷുകാരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിക്കു പ്രത്യേക അഭിനന്ദനവും അറിയിച്ചു. 25000 കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാന്‍ വേണ്ടി ധനസഹായം ചെയ്ത അയര്‍ലണ്ടിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ചാരിറ്റി ഫൗണ്ടര്‍ അഡിറോച്ച് വ്യക്തമാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായാര്‍ത്ഥം അവര്‍ മാര്‍ച്ച് 10 നു ഡബ്ലിനില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഐറിഷ് ജനതക്ക് അവര്‍ പ്രമാണവും അര്‍പ്പിക്കുന്നു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: