സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട് മുംബൈ വിമാനാത്താവളം; മോക്ക് ഡ്രില്ലില്‍ കത്തിയമര്‍ന്നത് എട്ട് ഡമ്മി യാത്രക്കാര്‍

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രാജ്യാന്തര വിമാനത്താവളമാണ് മുംബൈ ഛത്രപതി ശിവാജി എയര്‍പോര്‍ട്ട്. ഈ എയര്‍പോര്‍ട്ടില്‍ വരുന്ന വിമാനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് യാത്രക്കാരുടെ ജീവന്‍ പോലും ആശങ്കയിലാക്കുമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മോക്ക് ഡ്രില്‍. വ്യാഴാഴ്ച നടന്ന മോക്ക് ഡ്രില്ലില്‍ എട്ടു ഡെമ്മി യാത്രക്കാര്‍ വിമാനത്തിനൊപ്പം കത്തിയമര്‍ന്നിരുന്നു.

മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തിന്റെ കാര്യശേഷി പരിശോധിക്കാന്‍ വേണ്ടിയാണ് കാതായ് വിമാനം കത്തിച്ച് മോക്ക് ഡ്രില്‍ നടത്തിയത്. രാവിലെ പത്തിനു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ഇതിനിടെ നഷ്ടപ്പട്ടത് എട്ട് ഡെമ്മി യാത്രക്കാര്‍. 177 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇത്രയും തിരക്കേറിയ എയര്‍പോര്‍ട്ടില്‍ ഒരു വിമാനം ആളികത്താന്‍ തുടങ്ങിയതോടെ യാത്രക്കാരും അവരെ സ്വീകരിക്കാനും യാത്രയാക്കാനും എത്തിയവരും പരിഭ്രാന്തരായി. ഹോങ്കോങ്ങില്‍ നിന്നുള്ള കാതായ് പസഫിക് എയര്‍ലെന്‍സ് വിമാനമാണ് കത്തിച്ചത്. എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മോക്ക് ഡ്രില്‍ പരാജയം ഞെട്ടിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന് ഏവിയേഷന്‍ വിദഗ്ധന്‍ വിപുല്‍ സക്സേന പറഞ്ഞു.


എ എം

Share this news

Leave a Reply

%d bloggers like this: