ടോയ്ലറ്റുകള്‍ പ്രവര്‍ത്തന രഹിതമായി 16 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് യാത്ര; സംഭവം എയര്‍ ഇന്ത്യ വിമാനത്തില്‍

16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നോണ്‍സ്റ്റോപ്പ് വിമാന യാത്ര, അതിനിടയില്‍ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിയാക്കാതെ ആയാല്‍ എന്ത് ചെയ്യും. ഇതാണ് കഴിഞ്ഞ ദിവസം ദില്ലി-ഷിക്കാഗോ ബോയിങ് വിമാനത്തില്‍ സംഭവിച്ചത്. 324 യാത്രക്കാരും 16 ജീവനക്കാരും 7 കുഞ്ഞുങ്ങളുമാണ് 16 മണിക്കൂര്‍ മലമൂത്രവിസര്‍ജ്ജനം നടത്താനാവാതെ വിമാനത്തില്‍പ്പെട്ട് പോയത്.

12 ടോയ്‌ലറ്റുകളാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിന് മുമ്പ് തന്നെ 4 ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ല എന്നത് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് അറിയാമായിരന്നു. വിമാനം പറന്നുയര്‍ന്ന് പകുതി ദൂരം പിന്നിട്ടപ്പോള്‍ തന്നെ ബാക്കി 8 ടോയ്‌ലറ്റുകള്‍ കൂടി പണി മുടക്കി. കൂറേ സമയം ടോയ്‌ലറ്റിന് മുമ്പില്‍ യാത്രക്കാരുടെ നീണ്ട ക്യൂ ആയിരുന്നു.

യാത്രക്കാര്‍ക്കെല്ലാം തന്നെ സമയാസമയങ്ങളില്‍ എയര്‍ ഇന്ത്യ ഭക്ഷണവും വെള്ളവും മദ്യവും നല്‍കിയിരുന്നു. ടോയ്‌ലറ്റ് പ്രവര്‍ത്തിയ്ക്കുന്നത് അറിയാതിരുന്ന യാത്രക്കാര്‍ നന്നായി ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. എല്ലാ ടോയ്‌ലറ്റുകളും പണി മുടക്കിയതോടെ യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. നോണ്‍ സ്റ്റോപ്പ് വിമാനം ആയതുകാരണം 16 മണിക്കൂറിന് ശേഷം ഷിക്കാഗോ യിലാണ്‌സ്റ്റോപ്പ് ഉണ്ടായിരുന്നത്.

നാല് ടോയ്‌ലെറ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെന്ന് എയര്‍ ഇന്ത്യ സമ്മതിയ്ക്കുന്നു. നൈട്രജന്‍ ഫ്‌ളഷ് ഉപയോഗിച്ച് ഇത് ശരിയാക്കാന്‍ ശ്രമില്ലെങ്കിലും അതിന് കഴിഞ്ഞില്ല. യാത്രക്കാരുടെ തന്നെ പ്രവര്‍ത്തികളാണ് ക്ലോസറ്റുകള്‍ അടഞ്ഞ് പോകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ പറയുന്നു. പലരും ഇതിന് അകത്ത് പ്ലാസ്റ്റിക് കുപ്പികളും, നാപ്കിനും മറ്റും ഇട്ട് ഫ്‌ളഷ് ചെയ്യും. ഇതാണ് ബ്ലോക്ക് വരാന്‍ കാരണം.

വിദേശ യാത്രക്കാരെ അടക്കം 16 മണിക്കൂര്‍ മലമൂത്ര വിസര്‍ജ്യത്തിന് അനുവദിക്കാതിരുന്ന എയര്‍ ഇന്ത്യയുടെ നടപടി അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കി കഴിഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: